Breast Milk Bank: അമ്മിഞ്ഞപ്പാൽ ദാനം ചെയ്യുന്ന അമ്മമാർ; കോഴിക്കോട്ടെ മുലപ്പാൽ ബാങ്കിന് ഒരു വർഷം

അമ്മമാർക്കുണ്ടാകുന്ന പകർച്ചവ്യാധി, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ എന്നിങ്ങനെ വിവിധ കാരണങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അമ്മമാർക്ക് കഴിയാതെ പോകുന്നു. 

Written by - സൂര്യ വിനീഷ് | Edited by - Karthika V | Last Updated : Sep 23, 2022, 11:31 AM IST
  • നാലോ അഞ്ചോ പേരില്‍ നിന്ന് ശേഖരിച്ച പാല്‍ ഒന്നിച്ച്‌ ചേര്‍ത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡില്‍ പാസ്ചറൈസ് ചെയ്യും.
  • ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച ഒരു മുറിയും ആവശ്യത്തിന് ഫ്രിഡ്ജും ഡീപ്പ് ഫ്രീസറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
  • ബാക്ടീരിയകളുടെ സാന്നിദ്ധ്യമില്ല എന്നുറപ്പിക്കാനുള്ള കള്‍ച്ചര്‍ പരിശോധനകളും നടത്തും.
Breast Milk Bank: അമ്മിഞ്ഞപ്പാൽ ദാനം ചെയ്യുന്ന അമ്മമാർ; കോഴിക്കോട്ടെ മുലപ്പാൽ ബാങ്കിന് ഒരു വർഷം

കോഴിക്കോട്: കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാല്‍ ബാങ്ക് ഒരു വർഷം പിന്നിടുന്നു. കുഞ്ഞുങ്ങൾക്ക് അമ്മയുടെ പരിലാളന പോലെ തന്നെ പ്രധാനമാണ് മുലപ്പാൽ. എന്നാൽ ഇന്ന് നല്ലൊരു വിഭാ​ഗം നവജാത ശിശുകൾക്കും അവശ്യമായ അളവിൽ മുലപ്പാൽ ലഭിക്കുന്നില്ല. മിക്ക അമ്മമാർക്കും പല കാരണങ്ങളാൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ കഴിയാത്ത സ്ഥിതിയാണ്. അമ്മമാർക്കുണ്ടാകുന്ന പകർച്ചവ്യാധി, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ എന്നിങ്ങനെ വിവിധ കാരണങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അമ്മമാർക്ക് കഴിയാതെ പോകുന്നു. അങ്ങനെയുള്ള കുട്ടികൾക്ക് മുലപ്പാൽ ഉറപ്പാക്കാനാണ് മില്‍ക്ക് ബാങ്ക് സജ്ജമാക്കിയതെന്ന് ബാങ്ക് ഇൻ ചാർജ് ആയ ഡോ. എസ് സിജ പറ‍ഞ്ഞു

നാലോ അഞ്ചോ പേരില്‍ നിന്ന് ശേഖരിച്ച പാല്‍ ഒന്നിച്ച്‌ ചേര്‍ത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡില്‍ പാസ്ചറൈസ് ചെയ്യും. ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച ഒരു മുറിയും ആവശ്യത്തിന് ഫ്രിഡ്ജും ഡീപ്പ് ഫ്രീസറും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബാക്ടീരിയകളുടെ സാന്നിദ്ധ്യമില്ല എന്നുറപ്പിക്കാനുള്ള കള്‍ച്ചര്‍ പരിശോധനകളും നടത്തും. ഫ്രീസറിനുളളില്‍ ഇത് മാസങ്ങളോളം സൂക്ഷിക്കാനാകും. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. 

Also Read: ഹർത്താൽ; കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്, കാട്ടാക്കടയിൽ സ്റ്റാൻഡിനുള്ളിൽ ബസുകൾ തടഞ്ഞു

 

കോഴിക്കോട് മാതൃശിശു കേന്ദ്രത്തിൽ മില്‍ക്ക് ബാങ്കില്‍ നിന്ന് ഇതുവരെ 1813 കുഞ്ഞുങ്ങള്‍ക്കാണ് ഇതിലൂടെ മുലപ്പാല്‍ നല്‍കാനായത്. 1397 അമ്മമാരാണ് മുലപ്പാല്‍ ദാനം ചെയ്തത്. കുഞ്ഞുങ്ങള്‍ക്ക് ഏറെ സഹായകരമായ പദ്ധതി വിജയമായതോടെ മറ്റ് ജില്ലകളിലും ഇത് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News