CM Pinarayi Vijayan: ട്രെയിനിൽ തീവെച്ച പ്രതിയുടെ അറസ്റ്റ്; പോലീസിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

കേന്ദ്ര ഇൻറലിജൻസ്, റെയിൽവെ, മഹാരാഷ്ട്ര എടിഎസ് തുടങ്ങി അന്വേഷണവുമായി സഹകരിച്ച എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 02:24 PM IST
  • ഷഹറൂഖ് സെയ്ഫിനെ പിടികൂടി പോലീസിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം.
  • സംഭവം നടന്ന് മൂന്നു ദിവസത്തിനകം പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.
  • ഇന്നലെ രാത്രിയാണ് പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടിയത്.
CM Pinarayi Vijayan: ട്രെയിനിൽ തീവെച്ച പ്രതിയുടെ അറസ്റ്റ്; പോലീസിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ട്രെയിനിൽ തീവെച്ച പ്രതി ഷഹറൂഖ് സെയ്ഫിനെ പിടികൂടി പോലീസിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. സംഭവം നടന്ന് മൂന്നു ദിവസത്തിനകം പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലെ രാത്രിയാണ് പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടിയത്. മഹാരാഷ്ട്ര എടിഎസും കേന്ദ്ര ഇന്റലിജൻസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.

അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം  പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പോലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും  മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്.

അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നു.

Also Read: Breaking: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി പിടിയിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്

അതേസമയം പ്രതിയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റ് പരിക്ക് പറ്റിയിട്ടുണ്ട്. പ്രതി രത്ന​ഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പോലീസ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. ഇയാൾ രത്ന​ഗിരിയിൽ എത്തിയത് ട്രെയിൻ മാർ​ഗമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News