Breaking: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി പിടിയിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്

കോഴിക്കോട് ട്രെയിനിന് തീവെച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ സെൻട്രൽ ഇന്റലിജൻസിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘമാണ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 09:36 AM IST
  • മഹാരാഷ്ട്രയിൽ നിന്നാണ് ഷഹറൂഖ് സെയ്ഫിനെ പിടികൂടിയത്.
  • പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയത്.
  • മഹാരാഷ്ട്ര എടിഎസിന്റെ സഹായത്തോടെ ഇന്നലെ രാത്രിയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ട്.
Breaking: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി പിടിയിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് ഷഹറൂഖ് സെയ്ഫിനെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് സെൻട്രൽ ഇന്റലിജൻസിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘം പിടികൂടിയതായാണ് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. കേരള പോലീസിന്റെ ഒരു സംഘവും രത്‌നഗിരിയിൽ എത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഷഹറൂഖിനെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു.

പ്രതിയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റ് പരിക്ക് പറ്റിയിട്ടുണ്ട്. പ്രതി രത്ന​ഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പോലീസ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. ഇയാൾ രത്ന​ഗിരിയിൽ എത്തിയത് ട്രെയിൻ മാർ​ഗമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രതിയെ പിടികൂടിയ വിവരം വാർത്താ ഏജൻസിയായ എഎൻഐ സ്ഥിരീകരിച്ചിട്ടുണ്ട്. 

പ്രതി പിടിയിലായെന്ന് പോലീസ് ഇതുവരെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യം മുഴുവൻ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ആക്രമണത്തിൽ മൂന്ന് മരണവും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News