മുഖ്യമന്ത്രിയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെ.സുധാകരൻ; പറഞ്ഞത് നാട്ടുശൈലി, ബുദ്ധിമുട്ട് തോന്നിയെങ്കിൽ പിൻവലിക്കുന്നുവെന്ന്

 ഒരു വാക്ക് പോലും മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : May 18, 2022, 11:53 AM IST
  • ഇതിന്റെ പേരിൽ തൃക്കാക്കരയിൽ യുഡിഎഫിന്റെ വോട്ടുകൾ കുറയില്ലെന്നും സുധാകരൻ
  • ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ഓടുകയാണെന്ന് ഞാൻ എന്നെക്കുറിച്ചും പറയാറുണ്ടെന്നും സുധാകരൻ
മുഖ്യമന്ത്രിയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെ.സുധാകരൻ; പറഞ്ഞത് നാട്ടുശൈലി, ബുദ്ധിമുട്ട് തോന്നിയെങ്കിൽ പിൻവലിക്കുന്നുവെന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ  വിവാദ പരമർശം കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ‌  പിൻവലിച്ചു. ബുദ്ധിമുട്ട് തോന്നിയെങ്കിൽ പരാമർശം പിൻവലിക്കുന്നതായും താൻ പറഞ്ഞത് നാട്ടുശൈലിയാണെന്നും സുധാകരൻ വിശദീകരിച്ചു. ഇടത് മുന്നണി നിയമ നടപടിയുമായി മുന്നോട്ട് പോയാൽ നേരിടും. ഇതിന്റെ പേരിൽ തൃക്കാക്കരയിൽ  യുഡിഎഫിന്റെ വോട്ടുകൾ കുറയില്ലെന്നും സുധാകരൻ പറഞ്ഞു. ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ഓടുകയാണെന്ന് ഞാൻ എന്നെക്കുറിച്ചും പറയാറുണ്ട്. അത് കൊണ്ട് ഞാൻ പട്ടി എന്നല്ല അർഥം. അത് മലബാറിൽ സാധാരണ ഉപയോഗിക്കുന്ന ഉപമയാണ്. അതിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പട്ടിയാണെന്ന് ഞാൻ‌ പറഞ്ഞിട്ടില്ല. ഒരു വാക്ക് പോലും അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി.

ചങ്ങലക്കിട്ട നായ എന്ന പേരിൽ മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കെ.സുധാകരൻ നടത്തിയ പരാമർശം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സുധാകരനെ രൂക്ഷമായ ഭാഷയിലാണ് സിപിഎം നേതാക്കൾ വിമർശിച്ചത്.സുധാകരനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി . ജയരാജൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തൃക്കാക്കരയിൽ യുഡിഎഫിന് എതിരായ പ്രധാന  പ്രചരണ ആയുധമായി സുധാകരന്റെ വിവാദ പരാമാർശം ഇടത് മുന്നണി മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേദികളെല്ലാം മുഖ്യമന്ത്രിക്കെതിരായ പരാമർശം ഇടത് നേതാക്കൾ ചൂണ്ടികാട്ടുന്നുണ്ട്. സുധാകരനെതിരെ നിയമനടപടിക്കും സിപിഎം ആലോചിക്കുന്നുണ്ട്. വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട ചർച്ചകൾ തൃക്കാക്കരയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെ.സുധാകരൻ വിശദീകരണവുമായി രംഗത്ത് എത്തിയത്. പ്രസ്താവന പിൻവലിച്ചതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവാസനിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News