Kseb Charge: ഇരുട്ടടിയല്ല, കെഎസ്ഇബിയുടെ ഷോക്കടി: ചാർജ്ജ് കൂട്ടാൻ കെഎസ്ഇബി

10 പൈസയ്ക്ക് മുകളിൽ സർചാർജ് പിരിക്കാൻ കമ്മീഷൻ്റെ അനുമതി വേണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 30, 2023, 01:06 PM IST
  • വൈദ്യുതി നിരക്ക് വർധനക്കൊപ്പമാണ് സർചാർജിന്റെയും വർദ്ധന
  • ഉപഭോക്താക്കളെ കെഎസ്ഇബിയുടെ തീരുമാനം ഷോക്കടിപ്പിക്കും
  • ആളുകളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് രേഖകൾ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം
Kseb Charge: ഇരുട്ടടിയല്ല, കെഎസ്ഇബിയുടെ ഷോക്കടി: ചാർജ്ജ് കൂട്ടാൻ കെഎസ്ഇബി

തിരുവനന്തപുരം: ഷോക്കടിപ്പിക്കാൻ കെഎസ്ഇബി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. മാസം തോറും സർചാർജ് ഈടാക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ബോർഡിന് അനുമതി നൽകി. ഇതോടെ പ്രതിവർഷം കൂടിയിരുന്ന വൈദ്യുതി നിരക്ക് എല്ലാ മാസവും വർദ്ധിക്കും.

നിലവിൽ യൂണിറ്റിന് ഒൻപത് പൈസ കെഎസ്ഇബി ഈടാക്കുന്നുണ്ട്. 10 പൈസയ്ക്ക് താഴെ സർചാർജ് ഈടാക്കാൻ അനുമതി വേണ്ട. എന്നാൽ, 10 പൈസയ്ക്ക് മുകളിൽ സർചാർജ് പിരിക്കാൻ കമ്മീഷൻ്റെ അനുമതി വേണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

സാധാരണ ഗതിയിൽ മൂന്ന് മാസം കൂടുമ്പോഴാണ് സർചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷനെ സമീപിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തിയ ശേഷമാണ് നിരക്ക് വർധനയ്ക്കൊപ്പം സർചാർജും കൂട്ടുന്നത്.

വൈദ്യുതി കൊണ്ടുവരുന്നതിന് അധികമായി ബോർഡിന് വേണ്ടിവരുന്ന ചിലവാണ് സർചാർജായി ജനങ്ങളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ, കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിക്കനുസൃതമായി മാസംതോറും സർചാർജ് വർദ്ധിപ്പിക്കാനാണ് റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. പൊതു തെളിവെടുപ്പ് നടത്തിയ ശേഷമാണ് കമ്മീഷൻ ഉത്തരവിറക്കിയത്. 

10 പൈസയ്ക്ക് താഴെ സർചാർജ് ഈടാക്കാൻ അനുമതി വേണ്ട. എന്നാൽ, 10 പൈസയ്ക്ക് മുകളിൽ സർചാർജ് പിരിക്കാൻ കമ്മീഷൻ്റെ അനുമതി വേണമെന്നാണ് നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ജനങ്ങൾക്ക് മേൽ അധിക പ്രഹരവും ഇരുട്ടടിയുമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. അക്ഷരാർത്ഥത്തിൽ വൈദ്യുതി ഉപഭോക്താക്കളെ കെഎസ്ഇബിയുടെ തീരുമാനം ഷോക്കടിപ്പിക്കും. 

പ്രതിവർഷം വർധിക്കുന്ന വൈദ്യുതി നിരക്ക് വർധനക്കൊപ്പമാണ് സർചാർജിന്റെയും വർദ്ധന. അടുത്ത ഒൻപത് മാസത്തേക്ക് സർചാർജ് ഈടാക്കാനുള്ള വൈദ്യുതി ബോർഡിൻ്റെ അപേക്ഷ റെഗുലേറ്ററി കമ്മീഷന് ലഭിച്ചിട്ടുണ്ട്. ഇതിൽ 16 മുതൽ 26 പൈസ വരെ വർധിപ്പിക്കണമെന്നാണ് ഓരോ അപേക്ഷകളിലും രേഖപ്പെടുത്തിയിട്ടുള്ളത്.

10 പൈസയ്ക്ക് മുകളിലായതിനാൽ ഈ ഒമ്പത് മാസം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തന്നെയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിവിധ വിഭാഗങ്ങളിൽ ആളുകളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് രേഖകൾ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News