ksrtc sexual Assault: കെഎസ്ആർടിസി ബസിലെ ലൈംഗീക അതിക്രമം: കണ്ടക്ടർക്കെതിരെ നടപടിയെന്ന് മന്ത്രി

വിഷയത്തിൽ കെഎസ്ആർടിസി എംഡിയോട് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 10:13 AM IST
  • കോഴിക്കോടേക്കുള്ള യാത്രക്കിടയിൽ തൃശ്ശൂരിൽ വെച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്
  • കണ്ടക്ടർ തന്റെ ഭാഗത്തെ തെറ്റാണെന്ന മനോഭാവത്തോടെയാണ് പെരുമാറിയതെന്ന് അധ്യാപക തന്റെ വീഡിയോയിൽ പറയുന്നു
  • കെഎസ്ആർടിസിക്കും കോഴിക്കോട് പോലീസ് സ്റ്റേഷനിലും പരാതി നൽകുമെന്ന് അധ്യാപിക അറിയിച്ചു.
ksrtc sexual Assault: കെഎസ്ആർടിസി ബസിലെ ലൈംഗീക അതിക്രമം: കണ്ടക്ടർക്കെതിരെ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്കിടെഅധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗീകാതിക്രമത്തിൽ കണ്ടക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി  ആന്റണിരാജു സീ മലയാളം ന്യൂസിനോട്. യുവതി പരാതിപ്പെട്ടിട്ടും കണ്ടക്ടർ ഗൗരവമായെടുത്തില്ല. ഇദ്ദേഹത്തിനെതിരെ മാതൃകാപരമായി കേസെടുക്കും

വിഷയത്തിൽ കെഎസ്ആർടിസി എംഡിയോട് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആർടിസിയിൽ  ആളുകൾ യാത്ര ചെയ്യുന്നത് സുരക്ഷ കൂടി കണക്കിലെടുത്താണ്. ഇത്തരത്തിലൊരു സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് പോലീസിൽ അറിയിക്കുകയും  കേസെടുക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യാൻ കണ്ടക്ടർക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നു.

ALSO READ: "ഞാൻ ഉച്ചത്തിൽ പ്രതികരിച്ചു, തിരിഞ്ഞ് നോക്കാതെ കണ്ടക്ടറും മറ്റ് യാത്രക്കാരും" ; KSRTC ബസിൽ അധ്യാപികയ്ക്ക് നേരെ അതിക്രമം

ആ സമയത്ത് ആ കണ്ടക്ടർ ഇടപെട്ടിട്ടില്ല. ഇതൊരു ഗുരുതരമായ പിഴവാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടേക്കുള്ള യാത്രക്കിടയിൽ തൃശ്ശൂരിൽ വെച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തിന് ശേഷം ഇവർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോയിലാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ALSO READ : Ksrtc new volvo : ബസ്സെന്ന് പറഞ്ഞാൽ പോര പൊളപ്പൻ വണ്ടി, കെഎസ്ആർടിസിയുടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ലക്ഷ്വറി ബസ്

അതേസമയം കണ്ടക്ടർ തന്നോട് തന്റെ ഭാഗത്തെ തെറ്റാണെന്ന മനോഭാവത്തോടെയാണ് പെരുമാറിയതെന്ന് അധ്യാപക തന്റെ വീഡിയോയിൽ പറയുന്നു. തൃശൂരിൽ  പോലീസെത്തി സംസാരിച്ചെങ്കിലും കെഎസ്ആർടിസി ജീവനക്കാരൻ ഒരു തരത്തിലും തന്റെ തെറ്റ് അംഗീകരിക്കാൻ തയ്യറായിട്ടില്ലെന്നും ഇവർ പറയുന്നു.സംഭവത്തിൽ കെഎസ്ആർടിസിക്കും കോഴിക്കോട് പോലീസ് സ്റ്റേഷനിലും പരാതി നൽകുമെന്ന് അധ്യാപക അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News