തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. 4 പേരുടെ നില ഗരുതരമാണ്. നെയ്യാറ്റിൻകര മൂന്ന് കല്ലുമൂട്ടിൽ ഇന്നലെ രാത്രി 10:36 ഓടെയാണ് അപകടം നടന്നത്.
Also Read: കുസാറ്റിൽ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു..! ചികിത്സയിലുള്ള 3 പേരുടെ നില അതീവ ഗുരുതരം
രണ്ടു ബസ്സുകളുടെയും ഡ്രൈവർമാരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർമാരായ സുനിൽകുമാറിനെയും അനിലിനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. എതിർ ദിശകളിൽ വന്ന അന്തർ സംസ്ഥാന ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ബസ്സിൽ നിന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തിൽ ബസുകളുടെ മുൻവശം പൂർണമായും തകർന്നു.
Also Read: ഈ രാശിക്കാരുടെ ദിനം ഇന്ന് സൂര്യനെപ്പോലെ തിളങ്ങും നിങ്ങളും ഉണ്ടോ?
കണ്ടക്ടർമാരായ ജി.ധന്യ, കെ. രാജേഷ് എന്നിവർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സും തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലേക്ക് വരികയായിരുന്ന ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ്സും നെയ്യാറ്റിൻകര ഡിപ്പോയിലേതാണ്. ഇരു ബസുകളും അമിത വേഗതയിലായിരുന്നു. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് ഒരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. ഓവർടേക്ക് ചെയ്ത് മുന്നോട്ടു വരുന്നതിനിടെ എതിരെ വന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.