KSRTC ജീവനക്കാർക്ക് ശമ്പളം നൽകാൻ കാശില്ലാത്തവർ കെ-റെയിലിൽ ഒരു ലക്ഷം കോടി എങ്ങനെ മുടക്കും: കേന്ദ്രമന്ത്രി വി മുരളീധരൻ

ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 05:08 PM IST
  • ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
  • തിരുവന്തപുരം ചിറയൻകീഴ് കിഴുവില്ലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
  • നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അത് ജനങ്ങൾ മുഖവിലയ്ക്കെടുക്കാത്തത് സർക്കാരിനോട് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്
KSRTC ജീവനക്കാർക്ക് ശമ്പളം നൽകാൻ കാശില്ലാത്തവർ കെ-റെയിലിൽ ഒരു ലക്ഷം കോടി എങ്ങനെ മുടക്കും:  കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക്  ശമ്പളം നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെ ഒരു ലക്ഷം കോടി രൂപ മുടക്കി കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കെഎസ്ആർടിസി ജീവനക്കാർ വിഷവും ഈസ്റ്ററും  ശമ്പളമില്ലാതെ ദുരിതത്തിലാണ്. ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. തിരുവന്തപുരം ചിറയൻകീഴ് കിഴുവില്ലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അത് ജനങ്ങൾ മുഖവിലയ്ക്കെടുക്കാത്തത് സർക്കാരിനോട് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. കെ -റെയിൽ കുടിയൊഴിപ്പിക്കലില്‍ നിന്ന് സംരക്ഷണം വേണമെന്ന് നിരവധി ആളുകൾ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനാണ് താൻ എത്തിയതെന്നും കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് വി.മുരളീധരൻ ഉറപ്പു നല്‍കി. 

ALSO READ : K Sudhakaran : സ്വയം സുരക്ഷ വർധിപ്പിച്ച് അധികാര ശീതളയിൽ അഭിരമിക്കുന്നു; പിണറായിക്കെതിരെ കെ.സുധാകരൻ

കെഎസ്ആർടിസി ജീവനക്കാർ വിഷുവിന് പുറമേ ഈസ്റ്റർ കാലത്തും ശമ്പളമില്ലാതെ ദുരിതത്തിലാണ്. ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും വി.മുരളീധരൻ ചോദിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News