KSRTC : മാറാരോഗികളുടെ രക്ഷകനായി കുഞ്ഞൻ ആനവണ്ടി; ആർസിസിലേക്കുള്ള കെഎസ്ആർടിസിയുടെ സൗജന്യ സർവീസ്

KSRTC Free Service ഈയൊരു സർവീസ് കെ.എസ്.ആർ.ടി.സിക്ക് യാതൊരു ലാഭവും നേടിക്കൊടുക്കുന്നില്ല എങ്കിലും പാവപ്പെട്ട രോഗികൾക്ക് ഒരു സേവനം എന്ന നിലക്ക് ഈ കുഞ്ഞന്മാർ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.

Written by - Ajay Sudha Biju | Edited by - Jenish Thomas | Last Updated : Mar 30, 2022, 10:47 PM IST
  • 15 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്ന ഈ ബസ്സിൽ ആർ.സി.സിയിലെ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്.
  • സാധാരണ യാത്രക്കാർ വെറും 10 രൂപ നൽകിയാൽ ഈ ബസ്സിൽ മുഴുവൻ സമയവും യാത്ര ചെയ്യാം.
  • ആർ.സി.സിയിൽ നിന്ന് യാത്ര ആരംഭിക്കുന്ന ഈ മിനി ബസ്സ് മെഡിക്കൽ കോളേജ്, ചാലക്കുഴി, LIC, പട്ടം, വൈദ്യുത ഭവൻ, പൊട്ടക്കുഴി, കോസ്മോ, മുറിഞ്ഞപാലം വഴി വീണ്ടും ആർ.സി.സിയിൽ തന്നെ എത്തുന്നു.
KSRTC : മാറാരോഗികളുടെ രക്ഷകനായി കുഞ്ഞൻ ആനവണ്ടി; ആർസിസിലേക്കുള്ള കെഎസ്ആർടിസിയുടെ സൗജന്യ സർവീസ്

തിരുവനന്തപുരം: ആർ.സി.സിയിൽ എത്തുന്ന നിർധനരായ രോഗികൾക്ക് സാന്ത്വനമാകുകയാണ് കെഎസ്ആർടിസിയുടെ മിനി ബസ്സുകൾ. വർഷങ്ങൾക്ക് മുൻപ് കെഎസ്ആർടിസിക്ക് വേണ്ടി സേവനമനുഷ്ഠിച്ചിരുന്ന ഈ മിനി ബസ്സുകൾ ഇപ്പോൾ പൊതു നിരത്തുകളിൽ ഇറങ്ങാറില്ല. എന്നാൽ അവയിൽ രണ്ട് ബസ്സുകൾ മാത്രം ആർസിസിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. 

15 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്ന ഈ ബസ്സിൽ ആർ.സി.സിയിലെ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. സാധാരണ യാത്രക്കാർ വെറും 10 രൂപ നൽകിയാൽ ഈ ബസ്സിൽ മുഴുവൻ സമയവും യാത്ര ചെയ്യാം.  ആർ.സി.സിയിൽ നിന്ന് യാത്ര ആരംഭിക്കുന്ന ഈ മിനി ബസ്സ് മെഡിക്കൽ കോളേജ്, ചാലക്കുഴി, LIC, പട്ടം, വൈദ്യുത ഭവൻ, പൊട്ടക്കുഴി, കോസ്മോ, മുറിഞ്ഞപാലം വഴി വീണ്ടും ആർ.സി.സിയിൽ തന്നെ എത്തുന്നു. 

ALSO READ : Ksrtc: ഹൃദയം കീഴടക്കാൻ വീണ്ടും കെ.എസ്.ആർ.ടി.സി

ഇവിടെ വരുന്ന രോഗികളും കൂട്ടിരുപ്പ്കാരും കെ.എസ്.ആർ.ടി.സിയുടെ ഈ സേവനം ഉപയോഗിച്ച് മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് സൗജന്യമായി പുറത്ത് കടക്കുന്നു. ദൂര സ്ഥലങ്ങളിൽ നിന്ന് ആർ.സി.സിയിൽ എത്തുന്ന രോഗികൾക്കാണ് ഈ ബസ്സ് ഏറ്റവും കൂടുതൽ ഉപകാരപ്രദം ആകുന്നത്. 

എങ്കിലും കൂടുതൽ ആളുകൾക്കും ഈ സേവനത്തെപ്പറ്റി അറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈയൊരു സർവീസ് കെ.എസ്.ആർ.ടി.സിക്ക് യാതൊരു ലാഭവും നേടിക്കൊടുക്കുന്നില്ല എങ്കിലും പാവപ്പെട്ട രോഗികൾക്ക് ഒരു സേവനം എന്ന നിലക്ക് ഈ കുഞ്ഞന്മാർ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News