KSRTC Pension: കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് 140 കോടി രൂപ; വായ്പ അനുവദിച്ച് സർക്കാർ

KSRTC Pension Distribution: കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം പതിനെട്ടിനകം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 08:54 AM IST
  • ഹൈക്കോടതിയുടെ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വക്കം സ്വദേശി കെ. അശോക് കുമാർ കോടതിയലക്ഷ്യ ഹർജി നൽകുകയായിരുന്നു
  • കെഎസ്ആർടിസി പെൻഷൻ വ്യാഴാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു
KSRTC Pension: കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് 140 കോടി രൂപ; വായ്പ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് സർക്കാർ 140 കോടി രൂപ വായ്പ അനുവദിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണത്തിനായാണ് സർക്കാർ വായ്പ അനുവദിച്ചത്. ഈ മാസം പതിനെട്ടിനകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പെൻഷൻ വിതരണത്തിനായി 140 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ഓണ്‍ലൈനായി ഹാജരായി. കെഎസ്ആര്‍ടിസിയില്‍നിന്ന് വിമരിച്ചവര്‍ക്ക് എല്ലാം മാസവും അഞ്ചാം തീയതിക്കകം പെന്‍ഷനും നൽകണമെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നും ഹൈക്കോടതി കർശന നിർദേശം നല്‍കിയിരുന്നു.

ALSO READ: KSRTC Bus Service: സ്ത്രീകൾ പറയുന്നിടത്ത് രാത്രി ബസ് നിർത്തണം; ഉത്തരവിറക്കി ഗതാഗത വകുപ്പ്

എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വക്കം സ്വദേശി കെ. അശോക് കുമാർ കോടതിയലക്ഷ്യ ഹർജി നൽകുകയായിരുന്നു. കെഎസ്ആർടിസി പെൻഷൻ വ്യാഴാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു.

വ്യാഴാഴ്ചക്കകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി വി.പി ജോയ്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എല്ലാം മാസവും അ‍ഞ്ചാം തിയതിക്കുളളിൽ പെൻഷൻ നൽകണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News