KSRTC|ശമ്പള പരിഷ്കരണവുമില്ല, ശമ്പളവുമില്ല; കെഎസ്ആർടിസി ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക്

ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 02:26 PM IST
  • കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്.
  • ശമ്പള പരിഷ്‌ക്കരണം വൈകുന്നതിന് പുറമേ ശമ്പളവും ലഭിക്കാത്തതുകൊണ്ടാണ് ജീവനക്കാർ വീണ്ടും പണിമുടക്കുന്നത്.
  • ശമ്പള പരിഷ്കരണം നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
KSRTC|ശമ്പള പരിഷ്കരണവുമില്ല, ശമ്പളവുമില്ല; കെഎസ്ആർടിസി ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക്

തിരുവനന്തപുരം: നവംബര്‍ മാസം പകുതി പിന്നിട്ടിട്ടും ശമ്പളം (Salary) ലഭിക്കാത്തതുകൊണ്ട് കെഎസ്ആര്‍ടിസി (KSRTC) ജീവനക്കാർ പ്രതിസന്ധിയിൽ. ശമ്പളപരിഷ്കരണം പോയിട്ട്, ലഭിക്കേണ്ട ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ അനിശ്ചിത കാല പണിമുടക്ക് (Strike) നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന്‍ (Trade Union) വ്യക്തമാക്കി. 

ശമ്പള പരിഷ്കരണം നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഈ രണ്ട് ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് 9.4 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. എന്നാൽ ഈ പണിമുടക്ക് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍, ശമ്പള പരിഷ്കരണവും, ചര്‍ച്ചയുമില്ല എന്ന് മാത്രമല്ല, ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം പോലും കിട്ടിയിട്ടില്ല. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാർട്ട്മെന്‍റാക്കി പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

Also Read: KSRTC | നഷ്ടത്തിന് മേൽ നഷ്ടം; ജീവനക്കാരുടെ രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം മൂന്ന് കോടി രൂപ; ആകെ നഷ്ടം 9.4കോടി രൂപ

ജീവനക്കാർ വീണ്ടും സമരത്തിനൊരുങ്ങുന്നത് കെഎസ്ആർടിസിയിൽ വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. പ്രതിമാസം 80 കോടിയോളം രൂപയാണ് ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് വേണ്ടത്. ഒക്ടോബര്‍ മാസത്തില്‍ 113 കോടി രൂപ മാത്രമായിരുന്നു വരുമാനം. ഇതില്‍ 60 കോടിയോളം ഇന്ധനത്തിനും സ്പെയർ പാർട്‍സിനുമായി വിനിയോഗിച്ചു. കണ്‍സോര്‍ഷ്യം വായ്പക്കുള്ള തിരിച്ചടവ് കൂടി കഴിഞ്ഞപ്പോള്‍ ഇതില്‍ കാര്യമായ നീക്കിയിരുപ്പില്ല. 

നിലവില്‍ പെന്‍ഷന് പുറമേ ശമ്പളത്തിനും സര്‍ക്കാരില്‍ നിന്നുള്ള സഹായം കെഎസ്ആര്‍ടിസിക്ക് ആവശ്യമാണ്. സര്‍ക്കാര്‍ സഹായം സംബന്ധിച്ച ഫയലില്‍ ധനവകുപ്പിന്‍റെ തീരുമാനം നീളുന്നതാണ് ഈ മാസത്തെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ ശമ്പളവും പെൻഷനുമുള്ള സാമ്പത്തിക സഹായം നല്‍കുന്നത് സര്‍ക്കാരാണ്.

Also Read: Ksrtc Construction| കെ.എസ്.ആർ.ടി.സിയിലെ നിർമ്മാണ ക്രമക്കേട്: ചീഫ് എഞ്ചിനിയർക്കെതിരെ അന്വേഷണം

ശമ്പളവും (Salary) ശമ്പള പരിഷ്കരണവും വൈകുന്നതിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനായ (Trade Union) ടിഡിഎഫ് അനിശ്ചിതകാല സമരം (Salary) പ്രഖ്യാപിച്ചു. മറ്റ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീയതി പ്രഖ്യാപിക്കും. തിങ്കളാഴ്ച കെഎസ്ആര്‍ടിസി (KSRTC) ചീഫ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ടിഡിഎഫ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News