തിരുവനന്തപുരത്തെത്തിയ കര്‍ണാടക മുഖമന്ത്രിക്ക് നേരെ പ്രതിഷേധം

അരിസ്റ്റോ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു.   

Last Updated : Dec 24, 2019, 10:03 AM IST
  • തിരുവനന്തപുരത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നേരെ പ്രതിഷേധം.
  • അരിസ്റ്റോ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു.
തിരുവനന്തപുരത്തെത്തിയ കര്‍ണാടക മുഖമന്ത്രിക്ക് നേരെ പ്രതിഷേധം

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനായി ഇന്നലെ തിരുവനന്തപുരത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നേരെ പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ്‌, കെ.എസ്.യു പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്. അരിസ്റ്റോ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു. 

യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ 17 കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

യെദ്യൂരപ്പ ദര്‍ശനം നടത്തി തിരിച്ച് പോകുന്നതു വരെ സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇന്ന് കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ യെദ്യൂരപ്പ ദര്‍ശനം നടത്തും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചിരുന്നു.അതിനുള്ള പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയത്. 

Trending News