RGCBക്ക് ഗോൾവാൾക്കറുടെ പേര് നൽകിയത് ശരിയായ തീരുമാനം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരത്തെ RGCBക്ക് ഗോൾവാക്കറുടെ പേര് നൽകുന്നതിൽ സംസ്ഥാനത്ത് നേതാക്കളുടെ വാക്പോര്. വർഗീയത ആരോപിച്ച് ഭരണ പ്രതിപക്ഷ പാർട്ടികൾ.

Last Updated : Dec 6, 2020, 03:57 PM IST
    • RGCBക്ക് ​ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ സിപിഎമ്മും കോൺ​ഗ്രസും
    • ഗോൾവാൾക്കറിന്റെ പേര് നൽകുന്നതിൽ യാതൊരു തെറ്റില്ലെന്ന് കുമ്മനം
    • പേര് മാറ്റാൻ കേന്ദ്ര സ‌‌ർക്കാരിന് അധികാരമില്ലെന്ന് ഉമ്മൻചാണ്ടി
 RGCBക്ക് ഗോൾവാൾക്കറുടെ പേര് നൽകിയത് ശരിയായ തീരുമാനം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റ് ഓഫ് ബയോടെക്നോളിജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് നേതാവ് എം.എസ്.​ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സ‌‍‍‍‍‍ർക്കാർ തിരുമാനത്തിൽ സംസ്ഥാന നേതാക്കന്മാരുടെ വാക്പോര്. കേന്ദ്ര തീരുമാനത്തെ എതിർക്കുന്ന സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേരളത്തിലെ ബിജെപി നേതാക്കളും രംഗത്തെത്തി.

പുതിയ ക്യാമ്പസിന് ഗുരുജി ഗോൾവാൾക്കറിന്റെ പേര് നൽകുന്നതിൽ യാതൊരു തെറ്റില്ലെന്ന് മുൻ മിസോറാം ഗവർണറും മുതിർന്ന് ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ (Kummanam Rajashekharan) അഭിപ്രായപ്പെട്ടു. കേന്ദ്ര തീരുമാനത്തിൽ അസ്വാഭാവികതയില്ലെന്നും വിവിദമാക്കേണ്ട കാര്യമില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഇതുപോലെ പല മഹാന്മാരുടെ പേരും പല സ്ഥാപനങ്ങൾക്കും നൽകിട്ടുണ്ടെന്ന് കുമ്മനം അറിയിച്ചു.

Also Read: RGCBക്ക് ​ഗോൾവാൾക്കറുടെ പേര് നൽകരുത് കോൺ​ഗ്രസിനൊപ്പം ചേ‌‍‍ർന്ന് ഇടതുപക്ഷവും

കഴിഞ്ഞ ദിവസം RGCBയിൽ അന്ത‌ദേശീയ സയൻസ് ഫെസ്റ്റുവലിൽ ചടങ്ങിൽ രണ്ടാം ക്യാമ്പസിന് ശ്രീ ​ഗുരുജി മാധവ സദാശിവ ​ഗോൾവാക്ക‌ർ നാഷ്ണൽ സെന്റർ ഫോർ കോംപ്ലെക്സ് ഡിസീസസ് ഇൻ ക്യാൻസ ആൻഡ് വൈറൽ ഇൻഫക്ഷനെന്ന പേര് നൽകുമെന്ന് മന്ത്രി ഹ‌ർഷ വ‌‌ർധൻ (Harsh Vardhan) പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എതി‌ർപ്പുമായി കേരളത്തിലെ കോൺ​ഗ്രസ് സിപിഎം നേതാക്കളെത്തിയത്.

Also Read: Local Body Election: കൊട്ടിക്കലാശമില്ലതെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

RGCBക്ക് ​ഗോൾവാൾക്കറുടെ പേര് നൽകുന്നതിൽ സിപിഎമ്മും കോൺ​ഗ്രസും പ്രതിഷേധിക്കുന്നത് കേരളത്തിൽ വർ​ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran) പറഞ്ഞു. കേന്ദ്ര തീരുമാനത്തെ അംഗീകരിക്കാൻ താൽപര്യമില്ലാത്തവർ ആകാശത്തേക്ക് നേക്കി മുഷ്ടി ചുരട്ടി മുദ്രവാക്യം വിളിക്കാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് (MT Ramesh) ഫേസ്ബുക്കിലൂടെ വിമർശിച്ചു.

Also Read: വർഗീയ സഖ്യം പാടില്ല; Welfare Party സഖ്യം തള്ളി KC Venugopal

എന്നാൽ കേന്ദ്ര തീരുമാനത്തിനെതിരെ ആദ്യ രംഗത്തെത്തിയത് കോൺഗ്രസിന്റെ തിരുവനന്തപുരം എംപി ശശി തരൂരായിരുന്നു(Shashi Tharoor). പിന്നാലെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) കേന്ദ്ര ആരോഗ്യ മന്ത്രിക്കും, പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല (Ramesh Chennithala) പ്രധാനമന്ത്രിക്കും കത്തയച്ചു. RGCBയുടെ പേര് മാറ്റാൻ കേന്ദ്ര സ‌‌ർക്കാരിന് അധികാരമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും (Oommen Chandy) അഭിപ്രായപ്പെട്ടു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

Trending News