കുവൈറ്റ്: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. അതിൽ 11 പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. 195 പേര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. 49 പേരിൽ 21 പേരെയാണ് തിരിച്ചറിയാൻ സാധിച്ചത്. ഇതിൽ 11 പേർ മലയാളികളാണ്. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍.
കുവൈത്തിലെ മങ്കെഫ് ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിക്കുന്നത്. താഴത്തെ നിലയിലുള്ള അടുക്കളയിൽ നിന്നാണ് തീപടർന്നത്. മലയാളികൾ ഉൾപ്പെടെ 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്.ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും നിരവധി പേർക്ക് അപകടം പറ്റി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരേയും ലഭ്യമായിട്ടില്ല. താഴത്തെ നിലയിൽ നിന്ന് തീപടരുന്നത് കണ്ട് ഫ്ലാറ്റിൽ നിന്ന് നിരവധി പേർ ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ ഇവരെ അദാൻ, ജബൈർ, മുബാറക് എന്നീ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.