Kerala Rain: പാലക്കയത്ത് ഉരുൾപൊട്ടി; കടകളിലും വീടുകളിലും വെള്ളം കയറി

Landslide in Palakkayam: കാഞ്ഞിരപ്പുഴ മണ്ണാർക്കാട് കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 09:08 PM IST
  • കടകളിലും വീടുകളിലും വെള്ളം കയറി.
  • പാലക്കയം പുഴയിലെ ജലനിരപ്പ് ഉയർന്നു.
  • ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Kerala Rain: പാലക്കയത്ത് ഉരുൾപൊട്ടി; കടകളിലും വീടുകളിലും വെള്ളം കയറി

പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കയത്ത് ഉരുൾപൊട്ടൽ. കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം പുഴയിലെ ജലനിരപ്പ് ഉയർന്നു. ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

കാഞ്ഞിരപ്പുഴ മണ്ണാർക്കാട് കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടാനില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. വനമേഖലയിലും മഴ തുടരുന്നുണ്ടെന്നാണ് വിവരം. 

ALSO READ: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് ചുഴലിക്കാറ്റാകും; കേരളത്തിൽ മുന്നറിയിപ്പ്

അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിലെ കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ ഇന്ന് 20 സെ.മീ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 10 സെ.മീറ്ററിൽ നിന്ന് 20 സെ.മീ ആക്കി ഉയർത്തിയിട്ടുണ്ട്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ഇതിനിടെ താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. തകരപ്പാടിക്ക് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. എട്ടാം വളവിലാണ് സംഭവം. ചുരം എൻഡിആ‍ർഎഫ് വോളന്റിയർമാർ കല്ലുകൾ നീക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News