ഇ അഹമ്മദിന്‍റെ മരണം: പരാതിയിൽനിന്ന് ലീഗ് പിൻമാറുന്നു

എംപി ഇ അഹമ്മദിന്‍റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാഭാവിക സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തില്‍നിന്നും മുസ്ലിം ലീഗ് പിന്‍വാങ്ങുന്നു. ഇ അഹമ്മദിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലുണ്ടായ സംഭവവികാസങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു മുസ്ലിം ലീഗിന്‍റെ ആവശ്യം. 

Last Updated : Sep 2, 2018, 02:05 PM IST
ഇ അഹമ്മദിന്‍റെ മരണം: പരാതിയിൽനിന്ന് ലീഗ് പിൻമാറുന്നു

മലപ്പുറം: എംപി ഇ അഹമ്മദിന്‍റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാഭാവിക സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തില്‍നിന്നും മുസ്ലിം ലീഗ് പിന്‍വാങ്ങുന്നു. ഇ അഹമ്മദിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലുണ്ടായ സംഭവവികാസങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു മുസ്ലിം ലീഗിന്‍റെ ആവശ്യം. 

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളിലേക്ക് കടക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ലീഗിന്‍റെ തീരുമാനത്തില്‍ അഹമ്മദിന്‍റെ കുടുംബ൦ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. 

2017 ജനുവരി 31ന് പാര്‍ലമെന്‍റില്‍ ബജറ്റ് സെഷനിടെയാണ് അഹമ്മദ് കുഴഞ്ഞുവീണത്. ബജറ്റ് സമ്മേളനം കഴിയും വരെ മരണം പുറത്തുവരാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറും ആശുപത്രിയും ഗൂഢാലോചന നടത്തിയെന്നായിരുന്നു ലീഗിന്‍റെ ആരോപണം. തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കറുള്‍പ്പെടെയുള്ളവര്‍ക്ക് ലീഗ് പരാതി നല്‍കി. നിയമനടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ആ അവസരത്തിലാണ് വിഷയത്തില്‍ ഇനി പരാതിയുമായി മുന്നോട്ടുപോകേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുന്നത്. 

അതേസമയം, ഇ അഹമ്മദിനെക്കുറിച്ച് മകള്‍ ഫൗസിയ ഷെര്‍ഷാദ്, കഴിഞ്ഞ ദിവസം ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തില്‍ ആശുപത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അവര്‍ ഉന്നയിക്കുന്നത്. കൂടാതെ, ആരോഗ്യ വിവരമറിയാന്‍ ആശുപത്രിയിലെത്തിയ കുടുംബത്തിന് നേരിട്ട ദുരനുഭവങ്ങള്‍ പുസ്‌കത്തില്‍ പങ്കുവെക്കുന്നു. മരണം അന്വേഷിക്കണമെന്ന ആവശ്യം ഉപേക്ഷിച്ച ലീഗ് തീരുമാനത്തില്‍ അഹമ്മദിന്‍റെ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്. 

 

Trending News