KSRTC: ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കില്ല; തീരുമാനം പിൻവലിച്ചു

KSRTC employees: ഉത്സവബത്തയും ബോണസും ഇല്ലാതെ വലയുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് ഇരുട്ടടിയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 13, 2024, 05:23 PM IST
  • അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നായിരുന്നു നിർദേശം
  • വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം
KSRTC: ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കില്ല; തീരുമാനം പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം പിൻവലിച്ചു. ​ഗതാ​ഗത വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ശമ്പളം പിടിക്കാനുള്ള തീരുമാനം പിൻവലിച്ചത്. ഉത്തരവ് പിൻവലിക്കാൻ എംഡിക്ക് നിർദേശം നൽകിയെന്നാണ് വിവരം.

ഉത്സവബത്തയും ബോണസും ഇല്ലാതെ വലയുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് ഇരുട്ടടിയായിരുന്നു. അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നായിരുന്നു നിർദേശം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

ALSO READ: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം; 2.33 ലക്ഷം രൂപയുടെ വെറ്ററിനറി ആന്റിബയോട്ടിക്കുകള്‍ പിടിച്ചെടുത്തു

ഇതിനായി പുറത്തിറക്കിയ കെഎസ്ആർടിസി എംഡിയുടെ ഉത്തരവിൽ മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നിർബന്ധമല്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. ജീവനക്കാരിൽ നിന്ന് തുക ഈടാക്കാനായി സമ്മതപത്രം സ്വീകരിക്കും. അഞ്ച് ദിവസത്തെ ശമ്പളം നൽകുന്നവർക്ക് മൂന്ന് ​ഗഡുക്കളായി തുക നൽകാമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News