ലൈഫ് മിഷന്‍;ബഹുനില കെട്ടിടം ഓമത്തണ്ട് പോലെ ദുർബലമെന്ന് രമേശ്‌ ചെന്നിത്തല!

ലൈഫ് മിഷന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം,

Last Updated : Aug 28, 2020, 10:52 AM IST
  • കെട്ടിട നിർമാണചട്ടങ്ങൾ പാലിക്കാതെയാണ് ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് സമുച്ചയം പണിതുയർത്തുന്നത്
  • എപ്പോൾ വേണമെങ്കിലും ദുരന്തം ഉണ്ടായേക്കാവുന്ന പ്രദേശത്താണ് ബഹുനില കെട്ടിടം ഉയരുന്നത്
  • ശക്തമായ കാറ്റടിച്ചാൽ തകരാവുന്ന നിലയിലാണ് നിർമാണം
  • ഓമത്തണ്ട് പോലെ ദുർബലമെന്നും രമേശ്‌ ചെന്നിത്തല
ലൈഫ് മിഷന്‍;ബഹുനില കെട്ടിടം ഓമത്തണ്ട് പോലെ ദുർബലമെന്ന് രമേശ്‌ ചെന്നിത്തല!

തൃശ്ശൂര്‍:ലൈഫ് മിഷന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം,
കെട്ടിട നിർമാണചട്ടങ്ങൾ പാലിക്കാതെയാണ് ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് സമുച്ചയം പണിതുയർത്തുന്നത്. 
എപ്പോൾ വേണമെങ്കിലും ദുരന്തം ഉണ്ടായേക്കാവുന്ന പ്രദേശത്താണ് ബഹുനില കെട്ടിടം ഉയരുന്നത്. ശക്തമായ കാറ്റടിച്ചാൽ തകരാവുന്ന നിലയിലാണ് നിർമാണം.
 ഓമത്തണ്ട് പോലെ ദുർബലമെന്നും രമേശ്‌ ചെന്നിത്തല അഭിപ്രായപെടുന്നു,
ലൈഫ് മിഷൻ പദ്ധതിയെ അഴിമതിയുടെ പദ്ധതിയാക്കി മാറ്റിയിരിക്കുകയാണ്. 

Also Read:കേരള സെക്രട്ടറിയറ്റ് പാർട്ടി ഗ്രാമം പോലെയെന്ന്‍ കുമ്മനം രാജശേഖരൻ

പദ്ധതി പ്രദേശം സന്ദർശിച്ചു,  നിർമാണ തൊഴിലാളികളും നാട്ടുകാരുമായി സംസാരിച്ചു എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് 
പദ്ധതിയുടെ ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ ഇനിയെങ്കിലും സർക്കാർ പുറത്തുവിടണം എന്ന് ആവശ്യപെട്ടു.
ചരൽപറമ്പിലെ ലൈഫ് മിഷൻ ഫ്‌ളാറ്റിൽ താമസിക്കാനെത്തുന്നവരുടെ സുരക്ഷയ്ക്കായി മന്ത്രി ഏ. സി. മൊയ്ദീൻ ഇൻഷുറൻസ് എടുത്തുനൽകേണ്ടിവരുമെന്നും 
പ്രതിപക്ഷ നേതാവ് കൂട്ടി ചേര്‍ത്തു.

തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയത്തിലെ നിര്‍മ്മാണത്തിലെ 
വീഴ്ച്ച ചൂണ്ടിക്കാട്ടിയത്,

https://www.facebook.com/rameshchennithala/posts/3441779239213891

 

Trending News