മദ്യം ഇനി ക്ലബ്ബുകൾ വഴിയും, മാർഗ്ഗനിർദ്ദേശം പുറത്തിറക്കി എക്‌സൈസ്

ക്ലബ്ബുകൾവഴി മദ്യം പാഴ്സലായി നൽകുന്നതിനു വിദേശമദ്യ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. ഇതു സംബന്ധിച്ച മാർഗ നിർദേശങ്ങൾ എക്സൈസ് പുറത്തിറക്കിയതോടെ നാളെ മുതൽ മദ്യ വിതരണം ആരംഭിക്കാനാകും.

Last Updated : Jun 1, 2020, 04:59 PM IST
മദ്യം ഇനി ക്ലബ്ബുകൾ വഴിയും, മാർഗ്ഗനിർദ്ദേശം പുറത്തിറക്കി എക്‌സൈസ്

ക്ലബ്ബുകൾവഴി മദ്യം പാഴ്സലായി നൽകുന്നതിനു വിദേശമദ്യ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. ഇതു സംബന്ധിച്ച മാർഗ നിർദേശങ്ങൾ എക്സൈസ് പുറത്തിറക്കിയതോടെ നാളെ മുതൽ മദ്യ വിതരണം ആരംഭിക്കാനാകും. ബാർ ലൈസൻസ് ഉള്ള ക്ലബ്ബുകൾക്കാണ് മദ്യം വിതരണം ചെയ്യാൻ സാധിക്കുക. സംസ്ഥാനത്ത് 42 ക്ലബ്ബുകൾക്കാണ് ബാർ ലൈസൻസുള്ളത്. വിദേശമദ്യ ചട്ടത്തിലെ 13 (4ബി )യിലാണ് ഭേദഗതി വരുത്തിയത്.

സർക്കാർ നിബന്ധനകൾ 

ക്ലബ്ബിലെ അംഗങ്ങൾക്ക് മാത്രമേ മദ്യം വിതരണം അനുവദിക്കുകയുള്ളു.

ക്ലബ്ബിൽ ഇരുന്ന് മദ്യം കഴിക്കുവാൻ അനുവദിക്കുന്നതല്ല.

ക്ലബ് അംഗങ്ങൾക്ക് നിയമാനുസരണം കൈവശം സൂക്ഷിക്കാൻ അനുവദിച്ചിട്ടുള്ള അളവിൽ മാത്രം മദ്യം വിതരണം ചെയ്യേണ്ടതാണ്. വില്പന പരമാവധി വില്പന (MRP) വിലയിൽ മാത്രമായിരിക്കണം.

ഒരു സമയം 5ൽ കൂടുതൽ ആൾക്കാർ മദ്യം വാങ്ങിക്കാനെത്തിന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.ഇതിനായി അംഗങ്ങൾക്ക് മുൻകൂട്ടി സമയം ക്രമീകരിച്ചു നൽകേണ്ടതാണ്. മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്നവർക്ക് മാത്രമേ മദ്യം നല്കാൻ പാടുള്ളു.

മദ്യവിതരണം രാവിലെ 9 ,മണി മുതൽ വൈകീട്ട് 5 മണി വരെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

കോവിഡ് സുരക്ഷയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള പൊതു നിബന്ധനകളുടെ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്തേണ്ടതാണ്.

Trending News