Kerala Flood Alert Live Update : മുല്ലപ്പെരിയാർ ഡാം തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 534 ഘനയടി വെള്ളം

Kerala Flood 2022 Latest Update : സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്  

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 01:08 PM IST
    Kerala Rain Crisis Live Update : മഴ കനക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലും ജാ​ഗ്രത നിർദേശം. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
Live Blog

Kerala Flood Live Update : സംസ്ഥാനത്ത് വീണ്ടും പ്രളയ സമാനമായ സ്ഥിതിഗതികൾ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ട് ഉടൻ തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറക്കും. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം. സംസ്ഥാനത്ത് അഞ്ച് അണക്കെട്ടുകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലും ജാ​ഗ്രത നിർദേശം. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചാലക്കുടിയിൽ സ്ഥിതി നിയന്ത്രണവിധേയം. മഴ സംബന്ധിച്ച് കൂടുതൽ ലൈവ് വിവരങ്ങൾ ചുവടെ...

5 August, 2022

  • 13:15 PM

    മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 

  • 11:45 AM

    മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പിണറായി വിജയൻ കത്തയച്ചു.

  • 11:45 AM

    മുല്ലപ്പെരിയാർ ഡാം 12.30ന് തുറക്കും. തെന്മല ഡാം തുറന്നു. ഇടുക്കി അണക്കെട്ട് തുറക്കുന്നത് പരി​ഗണനയിൽ

  • 11:45 AM

    മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.25 അടിയാണ്. മൂന്ന് ഷട്ടർ 30 സെന്റി മീറ്റർ ഉയർത്തും

  • 11:15 AM

    തെന്മല ഡാം ഇന്ന് തുറക്കും. ഇടുക്കി കല്ലാർ അണക്കെട്ടും തുറന്നേക്കും. 

     

  • 11:15 AM

    മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ തയാറായി. 534 ഘനയടി വെള്ളമാണ് ആദ്യം ഒഴുക്കി വിടുക. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം ഒഴുക്കി വിടും. 

     

  • 10:45 AM

    സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്.

  • 21:00 PM

    മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കിനെക്കാൾ അധികം വെള്ളം ഡാമിൽ നിന്നും കൊണ്ടുപോകുന്നതിന്  അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയയച്ചു.

  • 20:15 PM

    മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രി കത്തയച്ചത്.

     

  • 20:00 PM

    കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് അം​ഗ സംഘങ്ങളെ വിവിധ ഭാ​​ഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

     

  • 20:00 PM

    ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെട്ടേക്കാം. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി.

     

  • 20:00 PM

    തെന്മല ഡാം, ഇടുക്കി കല്ലാർ അണക്കെട്ട് നാളെ തുറക്കും

  • 20:00 PM

    നാളെ ഓഗസ്റ്റ് 5ന് ഒമ്പതിന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

  • 20:00 PM

    മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

  • 19:15 PM

    നാളെ ഓഗസ്റ്റ് 5ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

  • 18:30 PM

    നാളെ ഓഗസ്റ്റ് 5ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

  • 18:15 PM

    പെരിയാർ നദിയുടെ ജല നിരപ്പ് വിവരങ്ങൾ

    മാർത്താണ്ഡവർമ്മ

    നിലവിലെ ജല നിരപ്പ്  - 2.895 മീറ്റർ
    പ്രളയ മുന്നറിയിപ്പ് നില - 2.50 മീറ്റർ
    അപകട നില - 3.76 മീറ്റർ

    മംഗലപുഴ

    നിലവിലെ ജല നിരപ്പ്  - 2.540 മീറ്റർ
    പ്രളയ മുന്നറിയിപ്പ് നില - 3.30 മീറ്റർ
    അപകട നില - 4.33 മീറ്റർ

    കാലടി

    നിലവിലെ ജല നിരപ്പ്  - 5.995 മീറ്റർ
    പ്രളയ മുന്നറിയിപ്പ് നില - 5.50 മീറ്റർ
    അപകട നില - 7.30 മീറ്റർ

  • 18:15 PM

    നാളെ ഓഗസ്റ്റ് 5ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി.

  • 18:00 PM

    മോശം കാലാവസ്ഥ, കരിപ്പൂരിൽ ഇറങ്ങേണ്ട ഗൾഫ് നാടുകളിൽ നിന്നുള്ള 6 വിമാനങ്ങൾ നെടുമ്പാശേരിയിൽ ഇറക്കി

  • 18:00 PM

    എം ജി യൂണിവേഴ്സിറ്റി നാളെത്ത പരീക്ഷ മാറ്റിവെച്ചു

  • 18:00 PM

    പെരങ്ങൽക്കൂത്ത്, ചിമിനി ഡാം, കേരള ഷോളയാർ ഡാമുകൾ തുറന്നു. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് ആവശ്യപ്പെടും

Trending News