Malampuzha Babu Rescue Operation Live Updates | ബാബുവിനെ മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തി; താഴേക്കെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

Malampuzha Babu Rescue Operation മലമ്പുഴയിൽ പാറക്കൂട്ടത്തിൽ കുടുങ്ങിയ ബാബുവിനായി 45 മണിക്കൂറിന് നീണ്ട രക്ഷാപ്രവർത്തനത്തെ തുടർന്നാണ് രക്ഷപ്പെടുത്തിയത്. ഉടൻ അശുപത്രിയിൽ എത്തിക്കും

Written by - Zee Malayalam News Desk | Last Updated : Feb 9, 2022, 11:30 AM IST
    Malampuzha Babu Rescue Operation മലയിടുക്കിൽ നിന്ന് ബാബുവിനെ രക്ഷപ്പെടുത്തി
Live Blog

Kerala Youth Malampuzha Babu Rescue Operation : മലമ്പുഴയിൽ പാറക്കൂട്ടത്തിൽ കുടുങ്ങിയ ബാബുവിനായി രക്ഷാപ്രവർത്തനം തുടരുന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. 

9 February, 2022

  • 10:30 AM
  • 10:00 AM

    എയർ ലിഫ്റ്റിംഗിനായി കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ ഉടൻ എത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചുഎയർ ലിഫ്റ്റിംഗിനായി കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ ഉടൻ എത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു

  • 10:00 AM

    ബാബുവിന് പ്രഥമിക ശുശ്രൂഷ നൽകി റോപ്പിലൂടെ താഴെയിറക്കാനാണ് സൈന്യത്തിന്റെ പദ്ധതി.

  • 09:45 AM

    കരസേനാ അംഗം ബാബുവിന്റെയടുത്ത് എത്തി വെള്ളവും ഭക്ഷണവും കൊടുത്തു. രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിൽ

  • 09:30 AM

    ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിൽ. ബാബുവിന് മേൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ചു. മുകളിലേക്ക് കയറുന്നു.

  • 09:30 AM

    മലമ്പുഴയിൽ പാറക്കെട്ടിൽ കുടുങ്ങിയ ബാബുവിന്റെ അടുത്ത് സൈന്യം എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും നൽകി.

  • 09:00 AM

    മലമ്പുഴയിൽ പാറക്കെട്ടിൽ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് കരസേന യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

     

Trending News