തദ്ദേശ തിരഞ്ഞെടുപ്പ്: യുവ നേതാക്കള്‍ കളത്തിൽ, 3 തവണ മത്സരിച്ചവർക്ക് വിട... തീരുമാനവുമായി Muslim League

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ (Local Body Election) നിര്‍ണ്ണായക മാറ്റങ്ങളുമായി മുസ്ലീം ലീഗ്... യുവതലമുറയെ ഇറക്കി നേട്ടം കൊയ്യാനാണ്  ലീഗിന്‍റെ നീക്കം ... 

Last Updated : Oct 4, 2020, 06:44 PM IST
  • വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നിര്‍ണ്ണായക മാറ്റങ്ങളുമായി മുസ്ലീം ലീഗ്...
  • യുവതലമുറയെ ഇറക്കി നേട്ടം കൊയ്യാനാണ് ലീഗിന്‍റെ നീക്കം ...
തദ്ദേശ തിരഞ്ഞെടുപ്പ്:  യുവ നേതാക്കള്‍ കളത്തിൽ, 3 തവണ മത്സരിച്ചവർക്ക് വിട... തീരുമാനവുമായി  Muslim League

Kannur: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ (Local Body Election) നിര്‍ണ്ണായക മാറ്റങ്ങളുമായി മുസ്ലീം ലീഗ്... യുവതലമുറയെ ഇറക്കി നേട്ടം കൊയ്യാനാണ്  ലീഗിന്‍റെ നീക്കം ... 

മൂന്നു തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താനാണ് മുസ്ലീം ലീഗ്  (Muslim League)സംസ്ഥാന തൃത്വത്തിന്‍റെ തീരുമാനം. യുവ നേതാക്കളെ  ഇറക്കി തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് സംസ്ഥാന നേതൃത്വം പദ്ധതിയിടുന്നത്.

അതനുസരിച്ച് പല മുതിര്‍ന്ന നേതാക്കളും ഇത്തവണ  വിശ്രമിക്കും.  മൂന്നു തവണ മത്സരിച്ചു ജയിച്ചവര്‍ക്കും  സീറ്റു നൽകേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം. ഇതു നടപ്പിലാവുകയാണെങ്കിൽ മുസ്ലീം  ലീഗിലെ ഒട്ടേറെ വമ്പന്മാർ ഇത്തവണ 'ഗ്യാലറിയിലിരുന്ന് കളി കാണും',  കൂടാതെ  ഒരു കുടുംബത്തിലെ രണ്ടു പേരെ മത്സരിപ്പിക്കേണ്ടെന്നും തീരുമാനമുണ്ട്.

കണ്ണൂർ ജില്ലയിൽ കണ്ണൂർ കോർപറേഷൻ, തലശേരി തളിപ്പറമ്പ്, പാനൂർ നഗരസഭകൾ വിവിധ ഗ്രാമപഞ്ചായത്തുകൾ എന്നിവടങ്ങളിൽ ഭരണസാരഥ്യം വഹിക്കുന്നവരില്‍ പലരും ഇക്കുറി പുറത്താകും. ഇവർക്കു പകരം യൂത്ത് ലീഗ് പ്രവർത്തകർക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. 

Also read: തദ്ദേശ തിരഞ്ഞെടുപ്പ്: ഓര്‍ഡിനന്‍സ്‌ പുറത്തിറങ്ങി, അന്തിമ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് BJP

കണ്ണൂർ കോർപറേഷനിൽ നിന്നാണ് കൂടുതൽ നേതാക്കൾ തെറിക്കുക. നിലവിൽ മേയറായ സി സീനത്ത്, ജില്ലാ സെകട്ടറി സി സമീർ, എം പി മുഹമ്മദലി, സി എ റമുള്ളാൻ, എം ഷഫീഖ്, മുൻ നഗരസഭാ ചെയർപേഴ്സൺ റോഷ്നി ഖാലിദ്, പി കെ നൗഷാദ് എന്നിവർ മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരാണ്. ഇവരെ കൂടാതെ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മുഹമ്മദ് അള്ളാംകുളം, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കെ സുബൈർ, മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇക്ബാൽ എന്നിവരും ഈ നിയന്ത്രണ പരിധിയിൽ വരും. തലശേരി 

നഗരസഭയിൽ അഡ്വ കെ എ ലത്തീഫും മത്സര രംഗത്തുണ്ടാവില്ല. മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ വി മുഹമ്മദലിയും മാറി നിൽക്കേണ്ടി വരും. കണ്ണൂർ കോർപറേഷനിൽ കക്കാട് വാർഡിനെ പ്രതിനിധീകരിക്കുന്ന വിവാദ നായകനായ കെ പി എ സലീമിനും സീറ്റു നൽകിയേക്കില്ല. 

Also read: Local Body Election: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിനുള്ള അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പുറത്തിറക്കി

പാർട്ടിയിലെ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകി നെഗറ്റീവ് വോട്ടുകൾ ഒഴിവാക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ  ലക്ഷ്യം. മാത്രമല്ല എസ് ഡി പിഐ, വെൽഫെയർ പാർട്ടി എന്നിവയുടെ പിന്തുണ യൂത്ത് ലീഗുകാരെ മുൻനിർത്തി നേടാനും പാര്‍ട്ടി ഉദ്ദേശിക്കുന്നുണ്ട്. 

Also read: തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്

മൂന്നു തവണ മത്സരിച്ച വരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി ജില്ലാ ഘടകങ്ങൾക്ക് സർക്കുലർ നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും വിജയ സാധ്യയുള്ള യുവജനങ്ങളെ കണ്ടെത്തി മത്സരിപ്പിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.

Trending News