തൃശൂർ : ലോക്സഭ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകി കത്തോലിക്ക സഭയുടെ ഇരിങ്ങാലക്കുട രൂപത. സഭയ്ക്ക് രാഷ്ട്രീയമില്ല എന്നാൽ കതിരും പതിരും തിരിച്ചറിയാൻ കഴിയുന്ന പ്രബുദ്ധരാണ് ക്രൈസ്തവരെന്നും രൂപതയുടെ മുഖപത്രമായ കേരളസഭയുടെ മുഖപ്രസംഗത്തിലൂടെ അറിയിച്ചു. ക്രൈസ്തവരുടെ ജീവനും ജീവിതത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് വിശ്വാസികൾ വോട്ട് ചെയ്യണമെന്ന് രൂപതയുടെ മുഖപത്രത്തിൽ പറയുന്നു. കേരളസഭയുടെ ഏപ്രിൽ ലക്കത്തിൽ മുഖപ്രസംഗത്തിലാണ് രൂപത മുന്നറയിപ്പ് നൽകിയിരിക്കുന്നത്.
പണവും പ്രലോഭനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് പറയുന്ന മുഖപ്രസംഗംത്തിൽ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കോടികൾ വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളെ വിലക്ക് വാങ്ങി സർക്കാരുകളെ സൃഷ്ടിക്കപ്പെടുന്നതും അത് ആവർത്തിക്കപ്പെടുന്നതും അപഹാസ്യമായ നാടകങ്ങളാണെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി മാറിയവരേയും മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാരത്തിൻറെ പച്ചപ്പ് തേടുന്നവാരാണ് പാർട്ടി മാറുന്നവരെന്നാണ് വിമര്‍ശനം.
കോടതികളെയും സി.ബി.ഐ, ഇ.ഡി തുടങ്ങിയ ജനാധിപത്യസ്ഥാപനങ്ങളെ സ്വാധീനിക്കാനും പിടിച്ചെടുക്കാനും വിമത ശബ്ദങ്ങളെ അടിച്ചമർത്താനുള്ള അപകടകരമായ നീക്കങ്ങളും തല നീട്ടുന്നുവെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരണോയെന്നും അതോ മതാധിപത്യ മതമൗലീകരാഷ്ട്രമായി മാറണോയെന്നതും ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഇന്ത്യയിലെ പൗരന്മാരെന്ന നിലയിൽ തലയുയർത്തി നടക്കാനും ആഭിജാത്യ ബോധത്തോടെ ജീവിക്കാനും കഴിയുന്നതാവട്ടെ ചൂണ്ടുവിരലിൽ മഷി പുരളുമ്പോൾ ചിന്തയെന്ന ആഹ്വാനത്തോടെയാണ് മുഖലേഖനം അവസാനിപ്പിക്കുന്നത്. തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭ മണ്ഡലമാണ് ഇരിങ്ങാലക്കുട.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.