കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ വയനാട്ടില്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി ഭാരിച്ച ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പൂര്‍ണ സന്തോഷത്തോട് കൂടി ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി വളരെയധികം ബന്ധമുള്ള മണ്ഡലമാണ് വയനാടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ നിന്നാണ് പൊതുജീവിതം ആരംഭിച്ചത്. വയനാട് ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഇത് തന്റെ സ്വന്തം മണ്ണാണെന്നും മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണെന്നും പറഞ്ഞ സുരേന്ദ്രന്‍ തനിയ്ക്ക് ഇവിടെ പെര്‍മെനന്റ് വിസയാണെന്നും കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ ശക്തമായ മത്സരമുണ്ടാകും. കഴിവിന്റെ പരമാവധി ചെയ്യും. ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്. രാഹുല്‍ ഗാന്ധിയുടെ വികസന വിരുദ്ധ രാഷ്ട്രീയത്തിനെതിരെ മത്സരിക്കാന്‍ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ പി നദ്ദയോടും നന്ദി പറയുന്നു. അമേഠിയിലെ ജനങ്ങള്‍ എങ്ങനെ വിധിയെഴുതിയോ അതേ രീതിയില്‍ വയനാടും ഇത്തവണ രാഹുലിനെതിരെ വിധിയെഴുതുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വിഐപി മണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വയനാട്ടില്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ ഗാന്ധിയാണ് രണ്ടാം തവണയും കളത്തിലിറങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആനി രാജ കൂടി എത്തിയതോടെ വയനാട് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായി മാറി. ഇതോടെ രാഹുലിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്തു. ആദ്യ ഘട്ടത്തില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന സുരേന്ദ്രനെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ച് രാഹുലിനെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.