Lok Sabha Election 2024: ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചു

Election Expenditure Monitoring: തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിൻ്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ, ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം എന്നിവയും പ്രവർത്തനം ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 10:04 PM IST
  • തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി പൊതു ജനങ്ങൾ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം
  • ഒരു ലക്ഷം രൂപയിൽ കൂടുതൽ പണം കൈവശം കൊണ്ടുനടക്കുന്നവർ മതിയായ രേഖകൾ കരുതേണ്ടതാണ്
Lok Sabha Election 2024: ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനുമായി ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനം ആരംഭിച്ചു.

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിൻ്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ, ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം എന്നിവയും പ്രവർത്തനം ആരംഭിച്ചു.

തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി പൊതു ജനങ്ങൾ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഒരു ലക്ഷം രൂപയിൽ കൂടുതൽ പണം കൈവശം കൊണ്ടുനടക്കുന്നവർ മതിയായ രേഖകൾ കരുതേണ്ടതാണെന്നും നിർദേശമുണ്ട്.

ALSO READ: പ്രധാനമന്ത്രിക്ക് കാഴ്ചവയ്ക്കാന്‍ കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെ; ബിജെപിയിൽ ചേർന്നവരെ പരിഹസിച്ച് എംഎം ഹസന്‍

സ്ഥാനാർത്ഥികൾ ആകുന്നവർക്ക് പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതിനാൽ, പുതിയ അക്കൗണ്ട് തുറക്കുന്നതിനായി എത്തുന്ന സ്ഥാനാർത്ഥികൾക്ക് അതിനുള്ള സൗകര്യം എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും ഏർപ്പെടുത്തണം. 

പ്രചാരണത്തിനായി സാമഗ്രികൾ പ്രിന്റ് ചെയ്യുന്നതിന് ഏൽപ്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷൻ ഫോം വാങ്ങേണ്ടതും അതിന്റെ ഒരു പകർപ്പ് ജില്ലാ ഇലക്ഷൻ ഓഫീസർ ആയ ജില്ലാ കളക്ടർക്ക് ലഭ്യമാക്കേണ്ടതുമാണെന്ന് കളക്ടർ അറിയിച്ചു.

രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മുദ്രണം ചെയ്യുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളിൽ പ്രിന്റർ, പബ്ലിഷർ, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടതാണ്. പ്രചാരണ സാമഗ്രികൾ അച്ചടിക്കുന്ന പ്രിൻ്റിങ് പ്രസ്സുകൾ ആ വിവരവും, ഓഡിറ്റോറിയങ്ങളുടെയും കൺവെൻഷൻ സെൻ്ററുകളുടെയും ഉടമസ്ഥർ തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തങ്ങളുടെ സ്ഥാപനം ബുക്ക് ചെയ്യുന്ന വിവരവും ജില്ലാ കളക്ടറെ അറിയിക്കേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News