Lok Sabha Election 2024: സമദാനിയും- ഇടി മുഹമ്മദ് ബഷീറും; മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ധാരണയായി

 വിവരങ്ങൾ പ്രകാരം ലീഗിന് ഇത്തവണയും ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭയിൽ ഇത് പരിഗണിച്ചേക്കും

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 02:44 PM IST
  • സിറ്റിംഗ് എംപിമാരാണെങ്കിലും ഇവരുടെ മണ്ഡലങ്ങളിൽ മാറ്റമുണ്ടാവും
  • സമദാനി മലപ്പുറം എം.പിയാണെങ്കിലും ഇത്തവണ മത്സരിക്കുന്നത് പൊന്നാനിയിലായിരിക്കും
  • ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്
Lok Sabha Election 2024: സമദാനിയും- ഇടി മുഹമ്മദ് ബഷീറും; മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ധാരണയായി

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന  മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ധാരണയായി. രണ്ട് സീറ്റുകളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. ഇതിൽ ഇത്തവണ നിലവിലെ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസമ്മദ് സമദാനിയും മത്സരിക്കും. സിറ്റിംഗ് എംപിമാരാണെങ്കിലും ഇവരുടെ മണ്ഡലങ്ങളിൽ മാറ്റമുണ്ടാവുമെന്നാണ് വിവരം.

അബ്ദുസമദ് സമദാനി മലപ്പുറം എം.പിയാണെങ്കിലും ഇത്തവണ മത്സരിക്കുന്നത് പൊന്നാനിയിലായിരിക്കും. അതേസമയം പൊന്നാനി എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് നിന്നും ജനവിധി തേടും. ഇ.ടി നേരത്തെ മലപ്പുറത്ത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ചില റിപ്പോർട്ടുകളുണ്ടായിരുന്നു. 

മറ്റൊരു പ്രധാന കാര്യം ലീഗ് ആവശ്യപ്പെടുന്ന മൂന്നാം സീറ്റാണ്. വിവരങ്ങൾ പ്രകാരം ലീഗിന് ഇത്തവണയും ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭയിൽ ഇത് പരിഗണിച്ചേക്കും. രണ്ടാമതായി ഒരു സീറ്റ് ലീഗിന് നൽകുമെന്നാണ് വിവരം. ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ യു.ഡി.എഫിന് വിജയിക്കാന്‍ സാധിക്കും എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.  പി.വി. അബ്ദുള്‍വഹാബാണ് ലീഗിന്റെ നിലവിലെ രാജ്യസഭാ എംപി.

ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരിച്ചത്. യു.ഡി.എഫ്. യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കൊല്ലത്തും കോട്ടയത്തും യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് ജോര്‍ജാണ് കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ  അംഗമാണ് അദ്ദേഹം. കൊല്ലത്ത് ആര്‍.എസ്.പിയുടെ സിറ്റിങ് എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെ ജനവിധി തേടും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

         

Trending News