Lok Sabha Election Result 2024: 'തന്നെ കൂടെ നിന്ന് തോൽപ്പിച്ച കോൺഗ്രസുകാർ ചേട്ടനെ ഒളിച്ചിരുന്ന് തോൽപ്പിച്ചു'; കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പത്മജ

Padmaja Venugopal: തന്നെ ഒപ്പം നിന്ന് തോൽപ്പിച്ചവർ തന്നെയാണ് ചേട്ടനെ ഒളിയമ്പെയ്ത് തോൽപ്പിച്ചതെന്ന് പത്മജ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 01:32 PM IST
  • ജാതി കളിച്ച് വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി
  • രാഷ്ട്രീയത്തിനതീതമായ ബന്ധവും നന്മയുമാണ് തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്ന പത്മജ പറഞ്ഞു
Lok Sabha Election Result 2024: 'തന്നെ കൂടെ നിന്ന് തോൽപ്പിച്ച കോൺഗ്രസുകാർ ചേട്ടനെ ഒളിച്ചിരുന്ന് തോൽപ്പിച്ചു'; കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പത്മജ

തൃശൂർ: ബിജെപിയിലേക്ക് വന്ന തൻ്റെ തീരുമാനം തെറ്റായിരുന്നില്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് തൃശൂരിലെ മിന്നുന്ന വിജയം എന്ന് പത്മജ വേണുഗോപാൽ. മുരളീധരൻ ബിജെപിയിലേക്ക് വരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലന്നും നല്ല ബുദ്ധിയും ബോധവുമുള്ള ആളാണ് കെ മുരളീധരൻ എന്നും മുരളീധരന് വേണ്ട കാര്യം അദ്ദേഹം ചെയ്തോളും എന്നുമായിരുന്നു മറുപടി.

തൻ്റെ സങ്കടങ്ങൾ നേതാക്കൾക്ക് മുന്നിൽ കരഞ്ഞ് പറഞ്ഞിട്ടും കേൾക്കാതിരുന്ന സാഹചര്യത്തിലാണ് താൻ ബിജെപിയിലേക്ക് വന്നതെന്നും ചേട്ടന് താൻ മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാതിരുന്നതാണന്നും തന്നെ ഒപ്പം നിന്ന് തോൽപ്പിച്ചവർ തന്നെയാണ് ചേട്ടനെ ഒളിയമ്പെയ്ത് തോൽപ്പിച്ചതന്നും പത്മജ കൂട്ടിച്ചേർത്തു.

ജാതി കളിച്ച് വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും രാഷ്ട്രീയത്തിനതീതമായ ബന്ധവും നന്മയുമാണ് തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്നും പത്മജ പറഞ്ഞു.

ALSO READ: അമേഠിയിൽ സ്മൃതി ഇറാനിക്ക് വൻ തോൽവി; വീഴ്ത്തിയത് ​ഗാന്ധി ​കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി

തൃശൂരിലെ ജനങ്ങൾ ബുദ്ധിയുള്ളവരായതുകൊണ്ടാണ് തൃശൂരിൽ താമര വിരിഞ്ഞത്. ഇനിയും ഒരുപാട് താമരകൾ വിരിയും. തെറ്റിദ്ധാരണയുടെ പുറത്ത് മുരളീധരൻ ഉൾപ്പെടെ കോൺഗ്രസിൽ നിൽക്കുന്ന നേതാക്കന്മാരെല്ലാം ഉറപ്പായും ബിജെപിയിലേക്ക് വരുമെന്നും പത്മജ കൂട്ടിച്ചേർത്തു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പത്മജ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News