ന്യൂഡല്‍ഹി: ഇന്ധന വിലക്ക് പുറമെ പാചക വാതകത്തിനും പൊള്ളുന്ന വില. 25 രൂപയാണ് പാചക വാതകത്തിന് ഇന്ന് കൂടിയത്. കൂടാതെ ഗാർഹിക ഉപഭോഗത്തിനുള്ള സിലിണ്ടറുകൾക്ക് 80 രൂപയും കൂട്ടി. പെട്രോള്‍ -ഡീസല്‍ വില അടിക്കടി വര്‍ധിപ്പിച്ചതോടെ കടുത്ത ദുരിതത്തിലായ ജനങ്ങള്‍ക്ക് പാചകവാതകവില വര്‍ധന ഇരുട്ടടിയാകും.
ഇതോടെ കൊച്ചിയിലെ ഗ്യാസിൻറെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടിയതോടെ നിലവിൽ 1550 രൂപയായി ഉയർന്നിട്ടുണ്ട്. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വരും.
ALSO READ: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങൾക്ക് പാചകവാതക വില കൂടി കൂടുന്നത് ഇരുട്ടടിയാകും. നിലവിൽ സംസ്ഥാനത്ത് പെട്രോൾ വില തന്നെ 100 രൂപയിലാണ് എത്തി നിൽക്കുന്നത്. ഇതോടെ വലിയ സമരങ്ങൾക്കും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...