M T Vasudevan Nair: നവതിയുടെ നിറവിൽ എം.ടി വാസുദേവൻ നായർ; ആദരിച്ച് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

M T Vasudevan Nair: ആധ്യാത്മിക നിറവിൻ്റെ ഉന്നതിയിൽ നിൽക്കുമ്പോഴും ഭവനത്തിൽ എത്തിയുള്ള കാതോലിക്ക ബാവായുടെ ആദരവ് നവതി നിറവിൽ ലഭിച്ച വലിയ അംഗീകാരമായി കാണുന്നതായി എം.ടിയും പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 21, 2024, 05:58 PM IST
  • തൻ്റെ കൃതികളെ നൽകിയാണ് അദ്ദേഹം കാതോലിക്ക ബാവായെ തിരികെ യാത്രയാക്കിയത്.
  • മമ്മൂട്ടി നേതൃത്യം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷനൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും ഒപ്പമുണ്ടായിരുന്നു.
M T Vasudevan Nair: നവതിയുടെ നിറവിൽ എം.ടി വാസുദേവൻ നായർ; ആദരിച്ച് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

കോഴിക്കോട്:  നവതിയുടെ നിറവിലായ പ്രിയ എഴുത്തുകാരന് ആശംസയുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രീതിയൻ കാതോലിക്ക ബാവാ. താൻ എറെ ആരാധിക്കുന്ന മലയാളത്തിൻ്റെ അതുല്യ പ്രതിഭയായ  എം.ടി . വാസുദേവൻ നായരെ കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ ഭവനത്തിൽ എത്തിയാണ് പരിശുദ്ധ കാതോലിക്ക ബാവാ ആഭരിച്ചത്. സഭയുടെ ആദരവും അദ്ദേഹം അറിയിച്ചു. 

പ്രിയ എഴുത്തുകാരന് നവതി സമ്മാനമായി ബൈബിളും പേനയും പരിശുദ്ധ കാതോലിക്ക ബാവാ കരുതിയിരുന്നു. മലയാളം ഉള്ളടത്തോളം കാലം എം.ടി യുടെ കൃതികൾ അനശ്വരമായി നിൽക്കുമെന്ന് കാതോലിക്കാ ബാവാ പറഞ്ഞു .എം.ടിയുടെ വിവിധ കൃതികളിലെ ഉദ്ദരണികളും കാതോലിക്ക ബാവാ അനുസ്മരിച്ചു. ആധ്യാത്മിക നിറവിൻ്റെ ഉന്നതിയിൽ നിൽക്കുമ്പോഴും ഭവനത്തിൽ എത്തിയുള്ള കാതോലിക്ക ബാവായുടെ ആദരവ് നവതി നിറവിൽ ലഭിച്ച വലിയ അംഗീകാരമായി കാണുന്നതായി എം.ടിയും പറഞ്ഞു. 

ALSO READ: സമസ്ത മേഖലയും ഭിന്നശേഷി സൗഹൃദമാക്കണം: ഡോ.ശശി തരൂര്‍ എംപി

തൻ്റെ കൃതികളെ നൽകിയാണ് അദ്ദേഹം കാതോലിക്ക ബാവായെ തിരികെ യാത്രയാക്കിയത്. മമ്മൂട്ടി നേതൃത്യം നൽകുന്ന  കെയർ ആൻഡ് ഷെയർ ഇൻ്റർനാഷനൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും ഒപ്പമുണ്ടായിരുന്നു. പതഞ്ജലി മാനേജിംഗ് ഡയറക്ടർ ഡോ.ജ്യോതിഷ് കുമാറും ചടങ്ങിൽ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News