BJP: മേജർ രവിയും സി രഘുനാഥും ബിജെപിയിൽ; സ്വീകരിച്ച് ജെപി നദ്ദ

Major Ravi C Raghunath joins BJP: നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്നാണ് റിപ്പോർട്ട്.  ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സി രഘുനാഥ്

Written by - Ajitha Kumari | Last Updated : Dec 25, 2023, 09:39 AM IST
  • മേജർ രവിയും സി രഘുനാഥും ബിജെപിയിൽ
  • ഇരുവരും ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്
  • കെ സുരേന്ദ്രന്റെയും എൻ ഹരിയുടേയും സാന്നിധ്യത്തിലാണ് ഇവർ അംഗത്വം സ്വീകരിച്ചത്
BJP: മേജർ രവിയും സി രഘുനാഥും ബിജെപിയിൽ; സ്വീകരിച്ച് ജെപി നദ്ദ

ന്യൂഡൽഹി: ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവിയും കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറി സി രഘുനാഥും ബിജെപിയിലെത്തി. ഇരുവരും ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.  രണ്ടു പേർക്കും നദ്ദ ആശംസകൾ നേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ ഹരിയുടേയും സാന്നിധ്യത്തിലാണ് ഇവർ അംഗത്വം സ്വീകരിച്ചത്.   

Also Read: 2024 Lok Sabha election: ബിജെപിയുടെ ലക്ഷ്യം 350+ സീറ്റുകള്‍; പുതിയ 'കാസ്റ്റ്' തന്ത്രവുമായി മോദി

നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്നാണ് റിപ്പോർട്ട്.  ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സി രഘുനാഥ്. കോൺഗ്രസുമായി തെറ്റിയതിനെ തുടർന്ന് സി രഘുനാഥ് കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. നേതൃത്വത്തിന്റെ അവ​ഗണനയിൽ മനംമടുത്താണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതെന്ന് രഘുനാഥ് നേരത്തെ പറഞ്ഞിരുന്നു.

Also Read: ചൊവ്വ ധനുരാശിയിലേക്ക്; 3 ദിവസത്തിനുള്ളിൽ ഇവരുടെ ഭാഗ്യം മാറിമറിയും!

മേജർ രവി കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..    

Trending News