Malappuram Accident: കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഐവിൻ ബസും എതിരെ വന്ന ലോറിയും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 02:09 PM IST
  • മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്.
  • കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരിയാണ് വിജി.
  • അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
  • ഇവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Malappuram Accident: കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിച്ച് ആശുപത്രി ജീവനക്കാരി മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരിയാണ് വിജി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമായിരുന്നു അപകടം. 

മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഐവിൻ ബസും എതിരെ വന്ന ലോറിയും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ വന്ന ടോറസ് ലോറി ബസിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബസ് മറിയുകയായിരുന്നു. നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News