അഭിമാന നിമിഷം; അടൽ ടണലിന്റെ നിർമ്മാണത്തിലും മലയാളി തിളക്കം

വളരെയധികം ദുർഘടം നിറഞ്ഞ നിമിഷമാണ് പാതയുടെ നിർമ്മാണ സമയത്ത് അഭിമുഖീകരിച്ചത്.  ഭൂമി തുരന്നുള്ള പ്രവർത്തിയായതിനാൽ പ്രകൃതി ദുരന്തങ്ങൾ ഏത് രൂപത്തിലും വരുമെന്ന സ്ഥിതിയുണ്ടായിരുന്നു.    

Written by - Ajitha Kumari | Last Updated : Oct 3, 2020, 04:21 PM IST
  • കെ പി പുരുഷോത്തമൻ കണ്ണൂർ ഏച്ചൂർ സ്വദേശിയാണ്. ഇദ്ദേഹം കണ്ണൂരിൽ നിന്നും പോളിടെക്നിക്കിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.
  • കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ പിജി ഡിപ്ലോമയും എംബിഎയും അദ്ദേഹം കാര്യസ്ഥമാക്കിയിരുന്നു. അദ്ദേഹം 1987 ലാണ് ബോർഡർ റോഡ്സ് ഓഫ് ഓർഗനൈസേഷനിൽ എത്തുന്നത്.
  • അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് 2019 ൽ വിശിഷ്ട സേവാ മെഡൽ നൽകി ആദരിക്കുകയും ചെയ്തിരുന്നു.
അഭിമാന നിമിഷം; അടൽ ടണലിന്റെ നിർമ്മാണത്തിലും മലയാളി തിളക്കം

ന്യുഡൽഹി:  ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ റോഹ്ത്താംഗിലെ  അടൽ ടണൽ (Atal Tunnel) പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചപ്പോൾ മലയാളികൾക്കും അതൊരു അഭിമാന നിമിഷമായിരുന്നു.  തുരങ്ക നിർമ്മാണത്തിന്റെ മുന്നിൽ നിന്നും പ്രവർത്തിച്ചത് ബോർഡർ റോഡ്സ് ഓഫ് ഓർഗനൈസേഷൻ ചീഫ് എഞ്ചിനീയറായ കെ പി പുരുഷോത്തമനാണ് (K P Purushothaman).  

കെ പി  പുരുഷോത്തമൻ (K P Purushothaman) കണ്ണൂർ ഏച്ചൂർ സ്വദേശിയാണ്.  ഇദ്ദേഹം കണ്ണൂരിൽ നിന്നും പോളിടെക്നിക്കിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.  തുടർന്ന് കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ പിജി ഡിപ്ലോമയും എംബിഎയും അദ്ദേഹം കാര്യസ്ഥമാക്കിയിരുന്നു.  അദ്ദേഹം 1987 ലാണ് ബോർഡർ റോഡ്സ് ഓഫ് ഓർഗനൈസേഷനിൽ എത്തുന്നത്.   അദ്ദേഹത്തിന്റെ ആദ്യ നിയമനം ആൻറമാൻ നിക്കോബാർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിട്ടായിരുന്നു.  മാത്രമല്ല രാജസ്ഥാൻ, നാഗാലാൻഡ്, മിസോറാം, ജമ്മു കശ്മീർ, സിക്കിം, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഡെപ്യൂട്ടേഷനിൽ 2015 മുതൽ 2017 വരെ കേരളത്തിലും (kerala) അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.  അതിലുപരി അദ്ദേഹം രാജ്യത്തിന് നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് 2019 ൽ വിശിഷ്ട സേവാ മെഡൽ നൽകി ആദരിക്കുകയും ചെയ്തിരുന്നു. 

Also read: അടൽ തുരങ്കം സാധാരണക്കാർക്കും സായുധ സേനയ്ക്കും വേണ്ടി: PM Modi 

10 വർഷം നീണ്ട ഈ പദ്ധതിയിൽ നിരവധി പ്രതിസന്ധികളാണ് ഇവർക്ക് നേരിടേണ്ടി വന്നത്.  സമുദ്ര നിരപ്പില് നിന്നും 3000 മീറ്റർ ഉയരത്തിൽ പർവതം തുറന്ന് 9.02 കിലോമീറ്റർ നീളമുള്ളതാണ് അടൽ തുരങ്ക പാത (Atal Tunnel).  ഇത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.  ഇത്രയും ഉയരത്തിൽ ലോകത്തെ ഏറ്റവും നീളംകൂടിയ ടണലാണിത്.  മാത്രമല്ല എല്ലാ ആധുനിക സുരക്ഷാ സവിശേഷതകളും പാതയിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.  അഭിമുഖീകരിക്കേണ്ടി വന്നത്.  

വളരെയധികം ദുർഘടം നിറഞ്ഞ നിമിഷമാണ് പാതയുടെ നിർമ്മാണ സമയത്ത് അഭിമുഖീകരിച്ചത്.  ഭൂമി തുരന്നുള്ള പ്രവർത്തിയായതിനാൽ പ്രകൃതി ദുരന്തങ്ങൾ ഏത് രൂപത്തിലും വരുമെന്ന സ്ഥിതിയുണ്ടായിരുന്നു.  ജീവന് പോലും പണം വച്ചാണ് തുരങ്കപാത (Atal Tunnel) പൂർത്തിയാക്കിയത്.  മണ്ണൊലിപ്പും മണ്ണിടിച്ചിലും പാറ പൊട്ടിത്തെറിക്കലും അങ്ങനെ പല രീതിയിലുള്ള പ്രശനങ്ങളും പലതവണ വഴിമുടക്കിയിരുന്നു.  ഒടുവിൽ എല്ലാം തരണം ചെയ്ത് ഇന്ത്യയ്ക്ക തന്നെ അഭിമാനമായി അടൽ ടണൽ (Atal Tunnel) ഉയർന്നുവന്നു.   

Also read: അടൽ ടണൽ പ്രധാനമന്ത്രിരാജ്യത്തിന് സമർപ്പിച്ചു 

കെ പി  പുരുഷോത്തമന്റെ (K P Purushothaman) അഭിപ്രായ പ്രകാരം ഇത് ഒരാളുടെ മാത്രം നേട്ടമല്ല മറിച്ച് വലിയൊരു കൂട്ടായ്മയുടേയും സമർപ്പണത്തിന്റെയും വിജയമാണ് എന്നാണ്.  ഈ പാതവഴി ഏത് സമയത്തും ലഡാക്കി (Ladakh)ലേക്കും ലേയിലേക്കും എത്താനുള്ള മാർഗം കൂടിയാണ് വഴി തുറന്നത്.  ഒരേസമയമാണ് രണ്ടു വശത്തുനിന്നും തുരങ്കത്തിന്റെ പണി തുടങ്ങിയത്.  2010 ൽ തുടങ്ങിയ ഈ തുരങ്കത്തിന്റെ പണി 6 വർഷത്തിനുള്ളിൽ തീരക്കാനായിരുന്നു പദ്ധതിയെങ്കിലും പണി ആരംഭിച്ചപ്പോഴാണ് പ്രതിസന്ധികൾ ഓരോന്നായി മനസിലാക്കിയത്.  

Trending News