E Auto Kerala: ഇ ഓട്ടോ: ഉൽപാദനം വർധിപ്പിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് പി.രാജീവ്

ഇ- ഓട്ടോക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണുള്ളത്

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 06:58 PM IST
  • പൊതുമേഖലയിലെ നവ സംരംഭം എന്ന നിലയിൽ ഇപ്പോഴുള്ള പോരായ്മകൾ നികത്തും.
  • പൊതുവെ നല്ല പ്രതികരണം ഉളവാക്കിയ ഇ - ഓട്ടോയെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ സംഘടിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നീക്കമുണ്ട്
  • വിപണിയിലുള്ള നല്ല പ്രതികരണം ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും.
E Auto Kerala: ഇ ഓട്ടോ: ഉൽപാദനം വർധിപ്പിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് പി.രാജീവ്

തിരുവനന്തപുരം: കേരളാ ഓട്ടോമോബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇ ഓട്ടോ ഉൽപാദനം വർധിപ്പിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും സർക്കാരും മാനേജ്‌മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെ.എ. എൽ ആസ്ഥാനത്ത്  സന്ദർശനം നടത്തിയ ശേഷം തൊഴിലാളി യൂണിയൻ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഇ- ഓട്ടോക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണുള്ളത്. വാഹന വിൽപനക്കാരും മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദർശനത്തിനിടെ ഏതാനും വിൽപനക്കാരുമായി മന്ത്രി ഫോണിൽ സംസാരിച്ചു. ഇ - ഓട്ടോക്ക് വിപണിയിലുള്ള നല്ല പ്രതികരണം ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. 

ALSO READ: Karuvannur bank loan scam: ബിനാമി ഇടപാടുകളിലൂടെ പണം വകമാറ്റി; പ്രതികളുടെ വീട്ടിൽ നിന്ന് 29 അനധികൃത രേഖകൾ പിടികൂടി

കൂട്ടായ ശ്രമത്തിലൂടെ ഇതിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ നവ സംരംഭം എന്ന നിലയിൽ ഇപ്പോഴുള്ള പോരായ്മകൾ നികത്തും. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ റിയാബിനെ ചുമതലപ്പെടുത്തി. പൊതുവെ നല്ല പ്രതികരണം ഉളവാക്കിയ ഇ - ഓട്ടോയെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ സംഘടിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നീക്കമുണ്ടെന്ന് സംശയിക്കുന്നതായി ചർച്ചകളിൽ അഭിപ്രായമുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News