Covid Vaccine: വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് പരിശോധന നിർബന്ധമാക്കും; ഉത്തരവ് ഇന്നിറക്കും

കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധ‍മാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നിറക്കും.     

Written by - Zee Malayalam News Desk | Last Updated : Dec 6, 2021, 06:46 AM IST
  • വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് പരിശോധന നിർബന്ധമാക്കും
  • ഇത് സംബന്ധിച്ച ഉത്തരവ് ഇന്നിറക്കും
  • അധ്യാപകർ വാക്സീ‍ൻ എടുക്കാത്തതു പൊതുസമൂഹത്തിൽ വൻ ചർച്ചയാകുന്നുണ്ട്
Covid Vaccine: വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് പരിശോധന നിർബന്ധമാക്കും; ഉത്തരവ് ഇന്നിറക്കും

തിരുവനന്തപുരം:  കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധ‍മാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നിറക്കും.   പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കുന്നത്. 

ഉത്തരവിൽ സ്വന്തം ചെലവിൽ പരിശോധന നടത്തി ഫലം ഹാജരാക്കുക, രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സീൻ (covid vaccine) എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുക എന്നീ നിബന്ധനകൾ ഉണ്ടാകും.

Also Read: Vaccine | അധ്യാപകരും അനധ്യാപകരുമായി വാക്സിനെടുക്കാത്തവർ 1707 പേർ; കണക്കുകൾ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി

ഈ സർക്കാർ നിലപാടുകൾ എല്ലാവർക്കും ബാധകമാണെന്നും ഇതനുസരിക്കാത്തവർ അച്ചടക്കലംഘനാം നടത്തുന്നതായി കാണേണ്ടി വരുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അധ്യാപകർ വാക്സീ‍ൻ എടുക്കാത്തതു പൊതുസമൂഹത്തിൽ വൻ ചർച്ചയാകുന്നുണ്ട്.  മാത്രമല്ല ഇവർക്കെതിരെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 1707 അധ്യാപകരാണ് ഇതുവരെയും വാക്സിൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. കൂടാതെ 189  അനാധ്യാപകരും വാക്സിൻ എടുത്തിട്ടില്ല.

Also Read: Horoscope December 06, 2021: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തിളങ്ങും, ധനലാഭത്തിന് യോഗം

കുട്ടികളുടെ ആരോഗ്യ സംരക്ഷണമാണു പ്രധാനമെന്നും രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News