മാമ്പഴ ജ്യൂസ് കുപ്പി പൊട്ടിത്തെറിക്കുന്നു; അസഹനീയ ദുർഗന്ധവും, പരാതിയെ തുടർന്ന് ഉത്പന്നത്തിന് നിരോധനം

കണ്ണനല്ലൂർ നാഷണൽ സ്റ്റോഴ്സ് ഉടമ റിൻഷാദിന്റെ പരാതിയുടെ അഭിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം നടത്തി വിപണിയിലുണ്ടായിരുന്ന പൊടാരൻ മാമ്പഴ ജ്യൂസ് കസ്റ്റഡിയിലെടുത്തു. കുപ്പികൾക്കുള്ളിലെ വാതക ഉൽപ്പാദനം മൂലമാണ് ഇവ പൊട്ടിത്തെറിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 18, 2022, 12:26 PM IST
  • കുപ്പികളിലെ പാനീയങ്ങൾക്ക് അസനീയമായ ദുർഗന്ധവും അനുഭവപ്പെട്ടു.
  • കുപ്പികൾക്കുള്ളിലെ വാതക ഉൽപ്പാദനം മൂലമാണ് ഇവ പൊട്ടിത്തെറിക്കുന്നത്.
  • കേടായ ഉൽപ്പനങ്ങൾ തിരികെക്കൊടുത്താൽ മാറ്റി പുതിയത് നൽകാമെന്ന് പറഞ്ഞു.
മാമ്പഴ ജ്യൂസ് കുപ്പി പൊട്ടിത്തെറിക്കുന്നു; അസഹനീയ ദുർഗന്ധവും, പരാതിയെ തുടർന്ന് ഉത്പന്നത്തിന് നിരോധനം

കൊല്ലം: പൊടാരൻ മാമ്പഴ ജ്യൂസിന്റെ വിൽപന  നിരോധിച്ചു. കച്ചവടക്കാരുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം ജില്ലയിൽ വിറ്റ ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാധാരണമായി വീർത്ത് പൊട്ടി പാനീയം പുറത്ത് വന്നത്. കുപ്പികളിലെ പാനീയങ്ങൾക്ക് അസനീയമായ ദുർഗന്ധവും അനുഭവപ്പെട്ടു. 

കണ്ണനല്ലൂർ നാഷണൽ സ്റ്റോഴ്സ് ഉടമ റിൻഷാദിന്റെ പരാതിയുടെ അഭിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം നടത്തി വിപണിയിലുണ്ടായിരുന്ന പൊടാരൻ മാമ്പഴ ജ്യൂസ് കസ്റ്റഡിയിലെടുത്തു. കുപ്പികൾക്കുള്ളിലെ വാതക ഉൽപ്പാദനം മൂലമാണ് ഇവ പൊട്ടിത്തെറിക്കുന്നത്. 

Read Also: Kerala Police: വെട്ടേറ്റ് വിരലുകളിൽ മുറിവേറ്റു; പരിക്ക് വകവയ്ക്കാതെ മല്പിടുത്തതിലൂടെ പ്രതിയെ കീഴടക്കി എസ്ഐ

ഭൗതിക പരിശോധനയിൽ ജ്യൂസിൽ സംഭവിച്ച അനാവശ്യ രാസപരമോ ജൈവികമോ ആയ മാറ്റങ്ങൾ മൂലമാണ് ബോട്ടിലുകളുടെ ആകൃതിയിൽ മാറ്റം വന്നതെന്ന് സംശയിക്കുന്നു. ഭക്ഷ്യസുരക്ഷാ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കപ്പെടുന്നു, അത് ഒഴിവാക്കാൻ പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നം തടയേണ്ടത് ആവശ്യമായ സാഹചര്യത്തിലാണ് ഉല്പന്നങ്ങളുടെ വില്പനനിരോധിച്ചതെന്ന് ഉത്തരവിൽ പറയുന്നു. 

കുപ്പി പൊട്ടിത്തെറിച്ച വിവരം പാനീയങ്ങൾ ഉൽപാദിപിക്കുന്ന പൊടരൻ കമ്പിനി അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ദിവസങ്ങൾക്ക് ശേഷം എത്തിയ കമ്പനി പ്രതിനിധികൾ കേടായ ഉൽപ്പനങ്ങൾ തിരികെക്കൊടുത്താൽ മാറ്റി പുതിയത് നൽകാമെന്നും പറഞ്ഞു. 

Read Also: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തു; പെൺകുട്ടിക്ക് സ്ഥലം ഉടമയുടെ ക്രൂരമർദ്ദനം

കേടായ പാനീയങ്ങൾ വിതരണം ചെയ്തതിനെതിരെ പരാതിനൽകുമെന്ന് കട ഉടമ പറഞ്ഞതോടെ രോഷാകുലരായ കമ്പനി പ്രതിനിധികൾ നിങ്ങൾ ആർക്ക് വേണമെങ്കിലും പരാതിനൽകിക്കോ ഞങ്ങളെ ഒരു ചുക്കും ചെയ്യാനില്ലെന്ന് പറഞ്ഞ് തിരികെ പോവുകയായിരുന്നുവെന്നാണ് ആരോപണം. 

തുടർന്നാണ് റിൽഷാദ് പരാതിനൽകിയത്. പൊടാരൻ മാഗോ ഡ്രിംഗ്സ് കൂടാത ടിലോപവർകോള, ഓറഞ്ച് കാർബണേറ്റഡ് ഡ്രിംഗ്സ്, പൊടാരൻ ആപ്പിൾ, ഗ്രിംഗ്സ്, ടിലോ സിട്രസ് ലെമൺ കാർബണേറ്റഡ് ഡ്രിംഗ്സ്, ടിലോ ക്ലബ്ബ് സോഡാ കാർബണേറ്റഡ് വാട്ടർ, തുടങ്ങിയ ഉൽപ്പനങ്ങളും കമ്പോളത്തിൽ വിറ്റഴിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News