പ്രതികാരം 'അയ്യപ്പനും കോശിയും' സ്റ്റൈലിൽ; വിവാഹം മുടക്കിയതിന് JCB ഉപയോഗിച്ച് കട തകർത്തു

സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു അയ്യപ്പനും കോശിയും (Ayyappanum Koshiyum).  

Last Updated : Oct 27, 2020, 04:16 PM IST
  • കടയുടമയായ സോജി കഴിഞ്ഞ ഒൻപത് വർഷമായി ഇവിടെ ഹോട്ടൽ, പലചരക്ക് കട 3 എന്നിവ നടത്തിയാണ് ഉപജീവനം കൊണ്ടുപോയ്ക്കൊണ്ടിരുന്നത്.
  • തന്റെ 5 വിവാഹാലോചനകൾ സോജി മുടക്കിയെന്ന് ആൽബിൻ പൊലീസിനോട് പറഞ്ഞു. എന്നാൽ സോജി ഈ ആരോപണം നിരാകരിച്ചു.
  • കെട്ടിടം പൊളിഞ്ഞ് വീഴുന്നത് കണ്ട് ഓടിയെത്തിയവരെ ആൽബിൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കടയിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും നശിച്ചു.
പ്രതികാരം 'അയ്യപ്പനും കോശിയും' സ്റ്റൈലിൽ; വിവാഹം മുടക്കിയതിന് JCB ഉപയോഗിച്ച് കട തകർത്തു

തന്റെ 5 കല്യാണം മുടക്കിയതിൽ അരിശം മൂത്ത് കണ്ണൂർ (Kannur) പ്ലാക്കുഴി സ്വദേശി ആൽബിൻ (Albin) ചെയ്തത് അയ്യപ്പനും കോശിയും സിനിമാ സ്റ്റൈലിൽ.  കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നിലെങ്കിലും സംഭവം സത്യമാണ് കേട്ടോ.  

സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു അയ്യപ്പനും കോശിയും (Ayyappanum Koshiyum).  കോശിയോടുള്ള അരിശം മൂത്ത് കൂട്ടമണിയുടെ കെട്ടിടം അയ്യപ്പൻ നായർ പൊളിച്ചടുക്കിയ രംഗം ഓർമ്മയുണ്ടോ? അയ്യപ്പൻ നായർ ആ രംഗത്ത് ജെസിബി (JCB) ഉപയോഗിച്ചാണ് പൊളിച്ചത്.  അതേ രീതിയിലാണ് ഇവിടേയും  നടന്നത്. കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം.  

Also read: പ്രതിഷേധ സമരത്തിന് പുറപ്പെട്ട ഖുശ്ബു പൊലീസ് കസ്റ്റഡിയിൽ  

തന്റെ 5 വിവാഹാലോചനകൾ (Marriage proposals) മുടക്കിയെന്ന് ആരോപിച്ച്  ആൽബിൻ എന്ന യുവാവാണ് പുളിയാറു മറ്റത്തിൽ സോജിയുടെ കട തകർത്തത്.  ഇന്ന് രാവിലെയായിരുന്നു സംഭവം.  വിവരമറിഞ്ഞ ചെറുപുഴ പൊലീസ് ആൽബിനേ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

കടയുടമയായ സോജി (Soji)  കഴിഞ്ഞ ഒൻപത് വർഷമായി ഇവിടെ ഹോട്ടൽ, പലചരക്ക് കട 3 എന്നിവ നടത്തിയാണ് ഉപജീവനം കൊണ്ടുപോയ്ക്കൊണ്ടിരുന്നത്.  തന്റെ 5 വിവാഹാലോചനകൾ സോജി മുടക്കിയെന്ന് ആൽബിൻ പൊലീസിനോട് പറഞ്ഞു.  എന്നാൽ സോജി ഈ ആരോപണം നിരാകരിച്ചു.  കെട്ടിടം പൊളിഞ്ഞ് വീഴുന്നത് കണ്ട് ഓടിയെത്തിയവരെ ആൽബിൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.  

കടയിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും നശിച്ചു.  യുവാവിന്റെ പേരിൽ കേസെടുത്ത് JCB കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

More Stories

Trending News