തിരുവനന്തപുരം: മാസ്ക്കില്ലെങ്കിൽ സംസ്ഥാനത്ത് ഇനിമുതൽ പിഴ. നടപടി കർശനമാക്കാനാണ് പോലീസിൻറെ നിർദ്ദേശം. ഇതിൻറെ ഭാഗമായി പരിശോധനകൾ വ്യാഴാഴ്ച (ഇന്ന്)മുതൽ ആരംഭിക്കും. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസിൻറെ നടപടി.
കോവിഡ് കാലത്ത് മാത്രം കർശനമാക്കിയിരുന്ന പരിശോധനകൾ പുനഃരാരംഭിക്കാനും നിര്‍ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനുമാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. 500 രൂപയായിരിക്കും ഇനി മാസ്ക്കിലാത്തവർക്കുള്ള പിഴ.
ALSO READ : അന്യസംസ്ഥാന തൊഴിലാളികളുമായി പോലീസിന്റെ ഇടപെടൽ സൗഹൃദപരമായിരിക്കണമെന്ന് എഡിജിപിയുടെ സർക്കുലർ
ആദ്യ കോവിഡ് തരംഗത്തില്‍ 200 രൂപയായിരുന്ന പിഴ പിന്നീടിന് 500 ആക്കി ഉയര്‍ത്തുകയായിരുന്നു. ദുരന്ത നിവാരണ നിയമം (2005) പ്രകാരം പിഴ ഈടാക്കാനാണ് നിര്‍ദേശം.
വലിയ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ മറ്റ് സംസ്ഥാനങ്ങൾ മാസ്ക് ഒഴിവാക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും കേരളം പൂർണമായി ഇത് അംഗീകരിച്ചിരുന്നില്ല.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം നാലാം തരംഗമാണോ ഇതിന് കാരണമെന്നതാണ് വിദഗ്ധർ സംശയിക്കുന്നതും. പൊതുസ്ഥലങ്ങൾ, ജോലി സ്ഥലങ്ങൾ യാത്ര ചെയ്യുമ്പോൾ അടക്കം മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. .
അതിനിടയിൽ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ അവസാനിപ്പിച്ച മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന, രാത്രികാല പോലീസ് ചെക്കിങ്ങ് എന്നിവ നേരത്തെ പുന:രാരംഭിച്ചിരുന്നു. ഇതിൽ നിലവിൽ മാറ്റമൊന്നും ഉണ്ടാവാൻ വഴിയില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഡിജിപി ഉത്തരവിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...