Kochuveli Fire Accident: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടുത്തം

Massive Fire Accident: തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നിരക്ഷാ സേനയുടെ എട്ട് യുണിറ്റുകളാണ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമം നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 08:13 AM IST
  • കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം
  • ഇൻഡസ്ട്രിയൽ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്
Kochuveli Fire Accident: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടുത്തം

തിരുവനന്തപുരം: കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം. ഇൻഡസ്ട്രിയൽ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.  

Also Read: രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ 3 കുട്ടികളെ കാണാനില്ല! സംഭവം പാലക്കാട്, തിരച്ചിൽ

തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നിരക്ഷാ സേനയുടെ എട്ട് യുണിറ്റുകളാണ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമം നടത്തുന്നത്. ഈ ഗോഡൗണിന് സമീപത്തായി പെട്രോൾ പമ്പ്, ടൈറ്റാനിയം ഫാക്ടറി എന്നിവ സ്ഥിതി ചെയ്യുന്നു. തീ പെട്രോൾ പമ്പിലേക്ക് പടരാതിരിക്കാനാണ് അഗ്നിരക്ഷാസേനയുടെ ശ്രമം.

Also Read: 100 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ രാജയോഗം ഇവർക്ക് നൽകും ആഡംബര ജീവിതവും അസൂയാവഹമായ നേട്ടങ്ങളും!

അഗ്നിരക്ഷാസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീ പടർന്നത് പ്ലാസ്റ്റിക് റീസൈക്ലിങ് ചെയ്യുന്ന സ്ഥാപനത്തിലേക്കുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് എന്നാണ്. പുലർച്ചെ 3:30 ഓടെയാണ് തീപിടുത്തമുണ്ടായിരിക്കുന്നത് എന്നാണ് സമീപവാസികൾ പറയുന്നത്. ജില്ലയിലെ മിക്ക ഫയർഫോഴ്സ് കേന്ദ്രങ്ങളിൽ നിന്നും യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് എന്നാണ് റിപ്പോർട്ട്.  

Also Read: പതിനെട്ടാം വയസിലെ കാസ്റ്റിംഗ് കൗച്ച്; വെളിപ്പെടുത്തലുമായി ഇഷ കോപ്പിക്കർ!

 

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് 

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട്. കണ്ണൂർ, കാസറഗോഡ് എന്നീ രണ്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പറഞ്ഞിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ചെറിയ പ്രായത്തിലെ പ്രണയം.. ഒരു വര്‍ഷത്തോളം നീണ്ടുനിന്നു! തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന കാസിം

 

നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 28 ന് കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാനിന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News