പെരിന്തൽമണ്ണ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

Perinthalamanna Medical Student Bike Accident : രാവിലെ 6.50ന് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അരപകടം സംഭവിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 04:21 PM IST
  • ഇന്ന് തിങ്കളാഴ്ച രാവിലെ 6.50നാണ് അപകടം സംഭവിക്കുന്നത്
  • സുഹൃത്തിനൊപ്പം സഞ്ചരിക്കവെയാണ് അപകടം ഉണ്ടാകുന്നത്
  • ഗുരുതര പരിക്കുകളോടെ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ആലപ്പുഴ സ്വദേശിനിയാണ് മരിച്ച അൽഫോൺസ
പെരിന്തൽമണ്ണ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

മലപ്പുറം : പെരുന്തൽമണ്ണ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു. തിരൂർക്കാട്ട് വെച്ചാണ് അപകടം സംഭവിക്കുന്നത്. പെരുന്തൽമണ്ണ എം ഇ സ്‌ മെഡിക്കൽ കോളേജിലെ വിദ്യാർഥിനി അൽഫോൻസയാണ് മരിച്ചത്. 22 വയസായിരുന്നു. ആലപ്പുഴ സ്വദേശിനിയാണ് മരിച്ച അൽഫോൻസ. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിക്കുന്നത്. പെൺകുട്ടിക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശി അശ്വിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരുവരും എം ഇ എസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർഥികളാണ്. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകളാണ് മരിച്ച അൽഫോൻസ. ഇന്ന് തിങ്കളാഴ്ച രാവിലെ 6.50ന് ദേശീയപാതയിൽ തിരൂർക്കാട് ഐ ടി സി ക്ക് സമീപമാണ് അപകടം സംഭവിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News