Mega Thiruvathira: ലോക റെക്കോർഡിട്ട് മെഗാ തിരുവാതിര; ചരിത്രം കുറിച്ച് തൃശൂ‍ർ

Mega Thiruvathira sets world record: റവന്യൂ മന്ത്രി കെ രാജന്‍ ഭദ്രദീപം തെളിയിച്ചാണ് 10 മിനിട്ട് നീണ്ടു നിന്ന മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 04:56 PM IST
  • മെഗാ തിരുവാതിരയിൽ 7,027 നര്‍ത്തകിമാര്‍ അണിനിരന്നു.
  • കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടിലാണ് മെ​ഗാ തിരുവാതിര അരങ്ങേറിയത്.
  • 6582 പേര്‍ അണിചേര്‍ന്ന തിരുവാതിരക്കളിയുടെ പേരിലായിരുന്നു ലോക റെക്കോര്‍ഡ്.
Mega Thiruvathira: ലോക റെക്കോർഡിട്ട് മെഗാ തിരുവാതിര; ചരിത്രം കുറിച്ച് തൃശൂ‍ർ

തൃശൂ‍‌‍‍ർ: ലോക റെക്കോർ‍ഡ് സ്വന്തമാക്കി കുട്ടനെല്ലൂരിൽ നടന്ന മെ​ഗാ തിരുവാതിര. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിരയിൽ 7,027 നര്‍ത്തകിമാര്‍ അണിനിരന്നു. കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്ലാണ് ചരിത്രമായി മാറിയ മെ​ഗാ തിരുവാതിര അരങ്ങേറിയത്. 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സിഡിഎസ്സുകളില്‍ നിന്നുമുള്ള 10,000 അംഗങ്ങൾ മെഗാ തിരുവാതിരക്കളിയില്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഓണത്തിന്റെ തൊട്ടടുത്ത ദിവസമായതിനാൽ തന്നെ പങ്കെടുത്ത അം​ഗങ്ങളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായി. ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശവുമായി 7000-ത്തിലധികം ന‍ർത്തകിമാർ ഒരേ താളത്തില്‍ ചുവടുകള്‍ വെച്ചപ്പോള്‍ അത് പുതിയ ചരിത്രമായി മാറി.

ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്

10 മിനിട്ട് നീണ്ടു നിന്ന മെഗാ തിരുവാതിര റവന്യൂ മന്ത്രി കെ രാജന്‍ ഭദ്രദീപം തെളിയിച്ചാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ മെഗാതിരുവാതിര വീക്ഷിക്കാനെത്തി. ഇതാദ്യമായാണ് ഇത്രയും പേര്‍ അണിനിരക്കുന്ന തിരുവാതിര സംഘടിപ്പിക്കപ്പെടുന്നത്. 6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരക്കളിയുടെ പേരിലായിരുന്നു ലോക റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച നൃത്തപ്രകടനം വിലയിരുത്താന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്‌സ് എന്നിവയുടെ പ്രതിനിധികള്‍ എത്തിച്ചേര്‍ന്നിരുന്നു. കേരള സര്‍ക്കാരിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച എന്‍ വി ഫ്രിജിയാണ് മെഗാ തിരുവാതിരക്കളിയില്‍ പങ്കെടുത്ത കുടുംബശ്രീ കലാകാരികള്‍ക്ക് പരിശീലനം നല്‍കിയത്. കഴിഞ്ഞ 10 ദിവസമായി സിഡിഎസ്സുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നടന്നത്. 

ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് മുതല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ കലാപരിപാടി, തൃശൂര്‍ പത്മനാഭന്‍ നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേള, രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ മ്യൂസിക് എന്നിവ തേക്കിന്‍കാട് മൈതാനിയില്‍ അരങ്ങേറും. ടൂറിസം വകുപ്പും ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടിയുടെ സമാപന ദിവസമായ സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാലിന് പുലിക്കളി മത്സരം നടക്കും. 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് തൃശൂര്‍ കലാസദന്‍ ഒരുക്കുന്ന മ്യൂസിക് നൈറ്റോടെ ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News