തൃശൂർ: ശക്തൻ മാർക്കറ്റിൽ (Sakthan Market) കടകൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. മൊബൈൽ (Mobile) കടകൾക്ക് അനുവദിച്ച ഇളവും തൃശൂരിൽ നടപ്പാക്കുന്നില്ലെന്ന് വ്യാപാരികൾ ആരോപിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ശക്തൻ തമ്പുരാരൻ പ്രതിമയ്ക്ക് സമീപം വ്യാപാരികൾ പ്രതിഷേധിക്കുകയാണ് (Protest). കൊവിഡ് മാനദണ്ഡങ്ങൾ (Covid Guidelines) പാലിച്ചാണ് പ്രതിഷേധവും ഉപവാസവും നടത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
ALSO READ: വിദേശത്ത് പോകുന്നവർക്ക് കൊവിഡ് പ്രതിരോധ വാക്സിനേഷനിൽ പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനം
ശക്തൻ മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും കടുത്ത ദുരിതത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വ്യാപാരം നടത്തുക. അവശ്യ സാധനങ്ങൾ വിപണനം ചെയ്യുന്ന മാർക്കറ്റ് പൂർണമായും അടച്ചിടുന്നത് ന്യായീകരിക്കാനാകില്ലെന്നും വ്യാപാരികൾ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണനിരക്ക് ആശങ്കയുയർത്തുന്നതാണ്. കഴിഞ്ഞ ദിവസം 194 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 8257 ആയി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 22,318 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 164 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,885 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...