കോട്ടയം: മൈക്ക് ലൈസൻസിന് ഇനി ഇരട്ടിത്തുക. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്ക് തിരിച്ചടി. പോലീസിന്റെ സേവന-ഫീസ് നിരക്കുകൾ 10% കൂട്ടി. സേവന-ഫീസ് പുതുക്കി നിശ്ചയിക്കണമെന്ന ഡിജിപി അനിൽ കാന്തിന്റെ ശുപാർശയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയത്.
പൊലീസിന്റെ മൈക്ക് ലൈസൻസിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വർധിപ്പിച്ചു. സഞ്ചരിക്കുന്ന വാഹനത്തിൽ, കേരളം മുഴുവൻ മൈക്ക് അനൗൺസ്മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികളും കൂടുതൽ തുക നൽകണം. നിലവില്‍ അഞ്ചു ദിവസത്തേക്ക് 5,515 രൂപയായിരുന്നത് 11,030 രൂപയാക്കി.
Read Also: ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്: മന്ത്രി വി ശിവൻകുട്ടി
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഫീസ് 555 ൽ നിന്നു 610 രൂപയാക്കി. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ സേവന-ഫീസ് നിരക്കുകൾ 10% കൂട്ടി പുതുക്കി. സേവന-ഫീസ് പുതുക്കി നിശ്ചയിക്കണമെന്ന ഡിജിപി അനിൽ കാന്തിന്റെ ശുപാർശയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയത്.
ലോക്ക് ഡൗൺ കാലയളവിൽ മന്ദീഭവിച്ച മേഖലയായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് മേഖല. ഇളവുകൾ പ്രഖ്യാപിച്ച സഹചര്യത്തിൽ ബിസിനസ് മെച്ചപ്പെട്ട വരികയായിരുന്നു എന്നും സർക്കാരിന്റെ ഈ തീരുമാനം വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സൗണ്ട് ആൻഡ് ലൈറ്റ് ഉടമ അനൂപ് പറഞ്ഞു.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക രോഗി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷണം തള്ളി ആരോഗ്യമന്ത്രി
സ്വകാര്യ വിനോദ പരിപാടികൾ, സിനിമ ഷൂട്ടിങ് എന്നിവയ്ക്കും കൂടുതൽ തുകയൊടുക്കണം. ഇവയ്ക്കായി സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ സേവനം ആവശ്യമെങ്കിൽപകൽ 3,795 രൂപയും രാത്രി 4,750 രൂപയും നൽകണം. പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ് നടത്തണമെങ്കിൽ 11,025 രൂപയ്ക്കു പകരം ഇനി പ്രതിദിനം 33,100 രൂപ നൽകണം.
ജില്ലയ്ക്ക് കത്ത് സഞ്ചരിക്കുന്ന വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിനുള്ള തുക 555 ൽ നിന്നു 1,110 രൂപയാക്കി. പോലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയർലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നൽകണം.
Read Also: സിനിമാ താരങ്ങൾക്കും പ്രമുഖർക്കും മാത്രമല്ല ഗോൾഡൻ വിസ; യുഎഇയുടെ ആദരം ഏറ്റുവാങ്ങി മലയാളി വിദ്യാർത്ഥിനി
ഫിംഗർ പ്രിന്റ് ബ്യൂറോ, ഫൊറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലെ ഫീസുകൾ, അപകടവുമായി ബന്ധപ്പെട്ട രേഖകൾ, ഇതര സംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സർട്ടിഫിക്കറ്റ്, എംപ്ലോയി വെരിഫിക്കേഷൻ ഫീസ് എന്നിവയും കൂട്ടി. ബാങ്കുകൾ തപാൽ വകുപ്പ് എന്നിവർക്കു പോലീസ് എസ്കോർട്ട് നൽകുന്നതിനുള്ള തുക, നിലവിലെ നിരക്കിൽ നിന്നു 1.85 % വർധിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...