ചെങ്ങന്നൂർ: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശും മകന് തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ചെങ്ങന്നൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
വെള്ളാപ്പള്ളി നടേശന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുക്കാനാണ് നിര്‍ദേശം. ഉത്തരവിന്റെ പകർപ്പ് രേഖാമൂലം ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. ചെങ്ങന്നൂർ ചെറിയനാട് ഇടമുറി എസ്എൻഡിപി ശാഖ സെക്രട്ടറി സുദർശനന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട തട്ടിപ്പിനെ സംബന്ധിച്ച് സുദർശനൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷവും നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് പൊലീസിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.