തൃശൂർ: ബ്ലാങ്ങാട് ബീച്ചിൽ 1.243 കിലോ ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ പുഷ്ടപുർ റാണിപട ദിലി ബെഹറയാണ് (43) അറസ്റ്റിലായത്. പെട്രോളിങ്ങിനിടെ ബ്ലാങ്ങാട് ബീച്ചിൽ നിന്ന് ചാവക്കാട് എക്സൈസ് ഇയാളെ പിടികൂടുകയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ സി. എച്ച്. ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ പി.എൽ. ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി. കെ. റാഫി, എസ് ശ്യാം, എ. എൻ. ബിജു, ഡ്രൈവർ അബ്ദുൽ റഫീഖ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
ALSO READ: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞു മരിച്ചു
അതേസമയം, പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. 6.84 ലക്ഷം രൂപ വിലവരുന്ന മദ്യമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. പോലീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്ററും എക്‌സൈസ് വകുപ്പിന്റെ പരിശോധനയിൽ 2027.38 ലിറ്ററും മദ്യമാണ് പിടികൂടിയിട്ടുള്ളത്.
വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 6.92 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 164.93 ഗ്രാം എം.ഡി.എം.എ, 9.5 കിലോഗ്രാം പുകയില, 48 പാക്കറ്റ് ഹാൻസ്, 2 ഗ്രാം ഹാഷിഷ് ഓയിൽ, 33 ഗ്രാം നൈട്രാസെപാം ഗുളിക എന്നിവയും പിടികൂടി. 4.55 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...