KSRTC | കെഎസ്ആർടിസി ശമ്പളപരിഷ്കരണം; ആശങ്ക വേണ്ട, തർക്കങ്ങളിൽ ചർച്ച തുടരുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു

ജനുവരി മൂന്നിന് ചർച്ച തുടരാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Dec 26, 2021, 11:56 AM IST
  • ശമ്പള കരാറിന്റെ ഡ്രാഫ്റ്റ് യൂണിയനുകൾക്ക് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി
  • ശമ്പള കരാർ ജനുവരിയിൽ തന്നെ പ്രാബല്യത്തിൽ വരും
  • മറ്റു പ്രധാന വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്
  • തർക്കവിഷയത്തിൽ വീണ്ടും ചർച്ചകൾ നടത്തും
KSRTC | കെഎസ്ആർടിസി ശമ്പളപരിഷ്കരണം; ആശങ്ക വേണ്ട, തർക്കങ്ങളിൽ ചർച്ച തുടരുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട്  തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ ചർച്ച തുടരും. ജനുവരി മൂന്നിന് ചർച്ച തുടരാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശമ്പള കരാറിന്റെ ഡ്രാഫ്റ്റ് യൂണിയനുകൾക്ക് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി. ശമ്പള കരാർ ജനുവരിയിൽ തന്നെ പ്രാബല്യത്തിൽ വരും. മറ്റു പ്രധാന വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്. തർക്കവിഷയത്തിൽ വീണ്ടും ചർച്ചകൾ നടത്തും. ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ലെന്നും ഉടനെ ശമ്പള പരിഷ്ക്കരണ ബിൽ ഒപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ: Ksrtc Kozhikode| കെട്ടിടത്തിന് ബലക്ഷയമില്ലേ? ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ

കെ-റെയിൽ പദ്ധതി രേഖ ഗതാഗത വകുപ്പിൽ ഉൾപ്പെട്ടതാണെങ്കിലും മേൽനോട്ടം വഹിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു.  യാത്രാ നിരക്ക് വർധനവുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ അനുകൂലമായ  നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റി വെക്കാൻ തീരുമാനിച്ചത്. ബസ് ഉടമ സംയുക്ത സമിതി നേതാക്കളാണ് സമരം ഉണ്ടാകില്ലെന്ന് അറിയിച്ചത്.

വിദ്യാർഥികളുടെ യാത്ര സൗജന്യമാക്കണമെങ്കിൽ ടാക്സിൽ ഇളവ് നൽകണമെന്നും അല്ലെങ്കിൽ ഡീസലിന് സബ്സിഡി നൽകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ സമരം നടത്താനായിരുന്നു ബസ് ഉടമകളുടെ തീരുമാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News