Mission Belur Makhna: തിരുനെല്ലി മാനന്തവാടി ഡിവിഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി; മിഷൻ ബേലൂർ മഖ്ന ഇന്നും തുടരും

Wild Elephant Attack In Wayanad: ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്പകപ്പാറയിൽ ഇന്നലെ വളഞ്ഞിരുന്നുവെങ്കിലും പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയത് വലിയ വെല്ലുവിളിയായി

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 06:58 AM IST
  • വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും തുടരും
  • തിരുനെല്ലി മാനന്തവാടി ഡിവിഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി
  • ഇന്നലെ ആനയെ മയക്കു വെടി വയ്ക്കാൻ സാധിച്ചില്ല
Mission Belur Makhna: തിരുനെല്ലി മാനന്തവാടി ഡിവിഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി; മിഷൻ ബേലൂർ മഖ്ന ഇന്നും തുടരും

മാനന്തവാടി: വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ ആനയെ മയക്കു വെടി വയ്ക്കാൻ സാധിച്ചില്ലയെന്നും മൂടൽ മഞ്ഞു തടസമായതിനെത്തുടർന്ന് ദൗത്യം ഇന്നും തുടരുമെന്നും സിസിഎഫും ഡിഎഫ്ഒയും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഇതിനിടയിൽ കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയിലെ കുറുക്കന്‍ മൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

 

കാട്ടാനയുടെ സാന്നിധ്യമുള്ള മാനന്തവാടിയില്‍ രാത്രിയിലും വനംവകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമും പെട്രോളിംഗ് നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞു.  മാത്രമല്ല നൈറ്റ് വിഷന്‍ ഡ്രോണ്‍ നിരീക്ഷണവും ജിപിഎസ് ആന്റിന റിസീവര്‍ സിഗ്നലും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

Also Read: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

ആന ഇപ്പോൾ മണ്ണുണ്ടികുന്ന് മേഖലയിലാണുള്ളതെന്നും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നുണ്ടെന്നും ആനയെ പിടികൂടാനായി സ്പെഷ്യൽ സ്ക്വാഡിനെയും വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.  ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്പകപ്പാറയിൽ ഇന്നലെ വളഞ്ഞിരുന്നുവെങ്കിലും പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയത് വലിയ വെല്ലുവിളിയായി. ചെമ്പകപ്പാറ ഭാ​ഗത്തുനിന്ന് ആന മണ്ണുണ്ടി ഭാ​ഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടയിൽ നാട്ടുകാർ മടങ്ങിപ്പോയ ദൗത്യസംഘത്തെ തടഞ്ഞു. വൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാ​ഗത്തു നിന്നും ഇന്നലെ ഉണ്ടായത് തുടർന്ന് സേനയുടെ അഞ്ച് യൂണിറ്റ് ഇന്ന് പടമല, മണ്ണുണ്ടി, ചാലിദ്ധ,രണ്ടാംഗേറ്റ് മേഖലയിൽ പട്രോളിങ് നടത്തുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിട്ടയച്ചത്.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജീഷാണ് ശനിയാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ബേലൂര്‍ മാഗ്ന. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്നാണ് ആന അജീഷിനെ ഓടിച്ചിട്ട് ആക്രമിച്ചത്.  അതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌

Trending News