കാലവര്‍ഷം വിടവാങ്ങി, തുലാവര്‍ഷം എത്തിയാതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 

Last Updated : Oct 28, 2020, 09:09 PM IST
  • കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
  • സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതായും ഇത്തവണ തുലവര്‍ഷ സീസണില്‍ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലവര്‍ഷം വിടവാങ്ങി, തുലാവര്‍ഷം എത്തിയാതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Thiruvananthapuram: കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 

സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതായും ഇത്തവണ തുലവര്‍ഷ സീസണില്‍ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നും  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്‌  തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 5 ദിവസം മധ്യ, തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുള്ളതായും  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച  യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 

ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് പ്രവചനം. ഉച്ചയ്ക്കു 2 മുതല്‍ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇതു തുടര്‍ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

More Stories

Trending News