News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 11:58 AM IST
  • മലപ്പുറത്ത് Muslim league പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
  • Farm Act 2020: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് IMF മുഖ്യ സാമ്പത്തിക ഉപദേശക ​Gita Gopinath
  • Manglamkunnu Karnan ചരിഞ്ഞു ; വിടവാങ്ങിയത് ഉത്സവ പറമ്പുകളിലെ 'തലയെടുപ്പിന്റെ ചക്രവ‍ർത്തി' ​
  • Black Money Case: കുറ്റപത്രം ചോദ്യം ചെയ്ത് M.Shivashankar സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

മലപ്പുറത്ത് Muslim league പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
മലപ്പുറം പാണ്ടിക്കാടിനടുത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പാണ്ടിക്കാട് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ ആണ് കുത്തേറ്റു മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. 

Farm Act 2020: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് IMF മുഖ്യ സാമ്പത്തിക ഉപദേശക ​Gita Gopinath
കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്ക് അനുകൂല നിലപാടുമായി രാജ്യാന്തര നാണ്യനിധിയുടെ പ്രധാന ഉപദേശക ​Gita Gopinath. പുതിയ നിയമങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിക്കുമെന്നാണ് ​ഗീതാ ​ഗോപിനാഥ് PTI യോട് പറഞ്ഞു

Manglamkunnu Karnan ചരിഞ്ഞു ; വിടവാങ്ങിയത് ഉത്സവ പറമ്പുകളിലെ 'തലയെടുപ്പിന്റെ ചക്രവ‍ർത്തി' ​
കേരളത്തിലെ പൂരപ്പറമ്പുകളെ ആവേശ കൊള്ളിപ്പിക്കുന്ന തലയെടുപ്പിന്റെ ഉടമയായ മം​ഗലാംകുന്ന് കർണൻ ചരിഞ്ഞു. 60 വയസുകാരനായ കർണൻ ഹൃദയഘാതത്തെ തുടർന്നാണ് ചരിഞ്ഞത്. കുറെ നാളുകളായി പ്രായമായതിന്റെ പ്രശ്നങ്ങൾ കർണനെ ബാധിച്ചിരുന്നു

Black Money Case: കുറ്റപത്രം ചോദ്യം ചെയ്ത് M.Shivashankar സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും
കളളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇഡി നൽകിയ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് ഹർജി പരിഗണിക്കുന്നത്.  

UK Corona Virus Mutant Strain: UK - India വിമാനങ്ങളുടെ യാത്രാ നിയന്ത്രണം February 14-വരെ നീട്ടി
കൊറോണ വൈറസിന്റെ പുതിയ വകഭേദം മൂലമുണ്ടാകുന്ന രോഗബാധിതരുടെ എണ്ണം യുകെയിൽ (UK)  വർധിച്ച് വരുന്നതിനാൽ ഇന്ത്യ-യുകെ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണം ഫെബ്രുവരി 14, 2021 വരെ നീട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News