മുല്ലപ്പെരിയാര്‍ ഡാം 9 മണിക്ക് തുറക്കും; ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇന്ന് രാത്രി 9 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കും. മുല്ലപ്പെരിയാറില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Last Updated : Aug 14, 2018, 08:29 PM IST
മുല്ലപ്പെരിയാര്‍ ഡാം 9 മണിക്ക് തുറക്കും; ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ചെറുതോണി: കനത്തമഴ തുടരുന്ന ഇടുക്കി ജില്ലയില്‍ മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു. 

മുല്ലപ്പെരിയാര്‍ ഡാമില്‍ നിലവില്‍ ജലനിരപ്പ്‌ 137.4 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഇന്ന് രാത്രി 9 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കും. മുല്ലപ്പെരിയാറില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപ്പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുന്‍പായി മാറി താമസിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

ഇതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുണ്ട്.

യാതൊരുവിധത്തിലുമുള്ള ആശങ്കകള്‍ക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. 

റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടേയും മറ്റ് ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

Trending News