ജാതി സർട്ടിഫിക്കറ്റില്ല; മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കളുടെ പഠനം പാതിവഴിയിൽ നിലയ്ക്കുന്നു

നിരവധി പേർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും രക്ഷിതാക്കൾ. തേയിലത്തോട്ടങ്ങളിലെ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കുടിയേറി താമസം ആരംഭിച്ചവരാണ് മൂന്നാറിലെ തോട്ടങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 09:24 AM IST
  • നിരവധി പേർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും രക്ഷിതാക്കൾ
  • ഈ ആനുകൂല്യങ്ങൾ ഇപ്പോൾ ജാതി സർട്ടിഫി സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്
  • ഭർത്താവിന് മാത്രമാണ് എസ്റ്റേറ്റിൽ ജോലി ഉള്ളത്. 2020 വരെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മകൾക്ക് ലഭിച്ചു
ജാതി സർട്ടിഫിക്കറ്റില്ല; മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കളുടെ പഠനം പാതിവഴിയിൽ നിലയ്ക്കുന്നു

മൂന്നാർ: ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കളുടെ പഠനം പാതിവഴിയിൽ നിലയ്ക്കുന്നു. ചൊക്കനാട് പുതുക്കാട് ഈസ്റ്റ് ഡിവിഷനിൽ യുത്രയെന്ന വിദ്യാർത്ഥിനി ഉന്നത പഠനത്തിനായി ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ജാതി സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ അമ്പതുവർഷം മുൻപ് താമസിച്ചിരുന്നതായി സാക്ഷ്യപത്രം കൊണ്ടുവരണമെന്നാണ് റവന്യു അധികൃതരുടെ വിചിത്രവാദം ഉന്നയിക്കുന്നതായി യുത്രയുടെ മതാപിതാക്കൾ. 

നിരവധി പേർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും രക്ഷിതാക്കൾ. തേയിലത്തോട്ടങ്ങളിലെ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കുടിയേറി താമസം ആരംഭിച്ചവരാണ് മൂന്നാറിലെ തോട്ടങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ. ഏറെയും. തുച്ഛമായ വരുമാനത്തിൽ മൂന്നും നാലും തലമുറകളായി താമസിക്കുന്ന ഇക്കൂട്ടർ മക്കളെ  പഠിപ്പിക്കുന്നതാകട്ടെ ജാതിയുടെ പേരിൽ സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ചാണ് . ഈ  ആനുകൂല്യങ്ങൾ ഇപ്പോൾ ജാതി സർട്ടിഫി സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.

മാത്രമല്ല തൊഴിലാളികളുടെ മക്കൾക്ക് ഉന്നത പഠനത്തിന് പോകാൻ കഴിയുന്നുമില്ല. ചൊക്കനാട് പുതുക്കാട് ഈസ്റ്റ് ഡിവിഷനിൽ ഗിരി - മുത്തുസെൽവി ദമ്പതികളുടെ മൂത്തമകൾ യുത്രക്ക് എം കോമിന് ചേരണമെന്നാണ് ആഗ്രഹം. എന്നാൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം  കഴിയുന്നില്ല.. തുടർപഠനത്തിന് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണമെന്ന് യുത്ര പറയുന്നു. ഭർത്താവിന് മാത്രമാണ് എസ്റ്റേറ്റിൽ ജോലി ഉള്ളത്. 2020 വരെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മകൾക്ക് ലഭിച്ചു. ഇപ്പോൾ ഭർത്താവിന്റെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണമെന്ന വിജിത്രവാദമാണ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നതെന്ന് യുത്രയുടെ മാതാവ് മുത്തുസെൽവി പറയുന്നു.

പത്താംക്ലാസ് വരെ തമിഴ്നാട്ടിൽ പഠിച്ചിരുന്നരുന്ന യുത്ര ബി കോം പൂർത്തിയാക്കിയത് മൂന്നാർ ഗവ.കോളേജിലാണ് . മാത്രമല്ല കുടുംബത്തിന്റ ആധാർ അടക്കമുള്ള മുഴുവൻ രേഖകളും കേരളത്തിലാണ് ഉള്ളത്. എന്നിട്ടും ഇപ്പോൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കാത്തത് എന്ത് കാരണം കൊണ്ടാണ് എന്നാണ് മതാപിതാക്കൾ ചോദിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News